Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്മസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

ക്രിസ്മസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

നുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിൽ ഇന്ന് രാത്രിയോടെ ക്രിസ്ത്യൻ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടക്കും. നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും ഒരുക്കി ആഹ്ലാദത്തിമിർപ്പിലാണ് ലോകം.

ലോകത്തിന്റെ വിവിധ രാജ്യങ്ങളും ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പ്രധാന പള്ളികളിലെല്ലാം തിരുപ്പിറവിയെ എതിരേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായാണ് നാടും നഗരവും ക്രിസ്തുമസിനെ വരവേൽക്കുന്നത്. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ക്രിസ്തുമസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തിരുപ്പിറവിയുടെ ചടങ്ങുകൾ തുടങ്ങുന്നതോടെ ലോകം മുഴുവൻ ക്രിസ്തുമസ് ലഹരിയിലേക്ക് നീങ്ങും. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP