Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202207Sunday

ഇന്ന് റമളാനിലെ അവസാനത്തെ വെള്ളിയാഴ്‌ച്ച; പള്ളികളിൽ ആരാധന നടത്താതെയുള്ള വിശ്വാസിയുടെ റമളാൻ ജീവിതം ആദ്യം; ഒറ്റയിട്ട രാവുകൾ പൂർത്തിയായി; റമളാനിലെ കോവിഡ് രോഗ കാലം മുസ്ലിം ഭവനങ്ങൾ ആത്മീയ കേന്ദ്രങ്ങളായി

ഇന്ന് റമളാനിലെ അവസാനത്തെ വെള്ളിയാഴ്‌ച്ച; പള്ളികളിൽ ആരാധന നടത്താതെയുള്ള വിശ്വാസിയുടെ റമളാൻ ജീവിതം ആദ്യം; ഒറ്റയിട്ട രാവുകൾ പൂർത്തിയായി; റമളാനിലെ കോവിഡ് രോഗ കാലം മുസ്ലിം ഭവനങ്ങൾ ആത്മീയ കേന്ദ്രങ്ങളായി

ടി.പി.ഹബീബ്

കോഴിക്കോട്: വിശുദ്ധ ഖുർആൻ അവതരിച്ച വിശുദ്ധ റംസാൻ പടിയിറങ്ങുകയാണ്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം റംസാൻ മാസം വിടവാങ്ങുന്നത് ഏറെ സങ്കടമുണർത്തുന്ന കാര്യമാണ്. അനിവാര്യമായ വിലക്കുള്ളതിനാൽ ഇത്തവണത്തെ റംസാൻ മാസത്തെ യാത്ര ചൊല്ലുന്ന പ്രസംഗങ്ങളോ പ്രയോഗങ്ങളോ പരാമർശങ്ങളോ പള്ളി മിമ്പറുകളിൽ നിന്നും മുഴങ്ങുകയില്ല. കാരണം കോവിഡ് കാല രോഗ ഭീതിയിൽ പള്ളികൾ അടച്ചിട്ട് മാസം പിന്നിടുകയാണ്.  റംസാനിൽ പള്ളികളിൽ ആരാധന മുടങ്ങിയെങ്കിലും വിശ്വാസികൾ വീടുകളെ ആരാധനകളാൽ ധന്യമാക്കി.കുടുംബത്തോടൊപ്പം ജമാഅത്തായി നിർബന്ധ നമസ്‌കാരം അവർ നിർവ്വഹിച്ചു.റമളാനിലെ പ്രത്യേക നമസ്‌കാരമായി പരിഗണിക്കുന്ന രാത്രിയിലെ തറാവീഹ് നമസ്‌കാരം ഇത്തവണ അവർ കുടുംബത്തോടൊപ്പമായിരുന്നു.തറാവീഹ് എട്ട് റഅക്കത്താണെന്നും ഇരുപതാണെന്നുമുള്ള മതപണ്ഡിതന്മാരുടെ അഭിപ്രായ തർക്കമൊന്നും അവരെ ബാധിച്ചില്ല.എട്ട് നിസ്‌കരിക്കുന്നവർ എട്ടും 20 നിസ്‌കരിക്കുന്നവൻ അതുമായി വീടുകളിലെ രാത്രി നമസ്‌കാരങ്ങളെ സന്തുഷ്ടമാക്കി.

ഖുർആൻ പാരായണം നടത്തുന്നതിനോടൊപ്പം അതിന്റെ അർത്ഥമറിഞ്ഞും അത് ജീവിതത്തിൽ പകർത്തിയും അവർ ആത്മസമർപ്പണത്തിന്റെ വഴി തിരഞ്ഞെടുത്തു. റമളാനിൽ പള്ളികളിലും മദ്രസകളിലും സജീവമായ മതപഠന ക്ലാസുകൾ ഇത്തവണ ഉണ്ടായിരുന്നില്ല.എങ്കിലും വിവിധ കുടുംബ ഗ്രൂപ്പുകളിലും മറ്റും വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു മതപഠന ക്ലാസുകൾ.അതിന് നല്ല പ്രചരണം ലഭിക്കുകയും ചെയ്തു.മുജാഹിദ് പണ്ഡിതൻ ഹുസൈൻ മടവൂർ അടക്കമുള്ളവർ സോഷ്യൽ മീഡിയ വഴി നല്ല ക്ലാസുകൾ നൽകിയാണ് വിശ്വാസികളെ കൂടുതൽ ബോധവൽക്കരിച്ചത്.

മുസ്ലിം മത വിശ്വാസികൾ എന്നും എപ്പോഴും വളരെ പ്രാധാന്യം കൽപ്പിക്കുന്നതാണ് കുടുംബ ബന്ധത്തിന്റെ പവിത്രത.അതിന് വേണ്ടിയുള്ള സംഗമങ്ങൾ തന്നെ നടത്തുന്ന മുസ്ലിം കുടുംബങ്ങളുണ്ട്.എന്നാൽ അടുത്ത കാലത്ത് മുസ്ലിം മത വിശ്വാസികൾക്കിടയിൽ കുടുംബ ബന്ധങ്ങളിൽ വലിയ തോതിൽ ഭിന്നിപ്പ് ഉടലെടുക്കുന്നതായാണ് മതപണ്ഡിതന്മാർ നൽകുന്ന കണക്ക്.അതിന് പിന്നിൽ പലപ്പോഴും സ്ത്രീകളുടെ അമിത സാന്നിധ്യമാണെന്നും ചില മത പണ്ഡിതന്മാർ വ്യക്തമാക്കുന്നു. സ്ത്രീ വിരുദ്ധ പരാമർശമെന്ന് വ്യാഖ്യാനിക്കരുതെന്നും ചില കുടുംബങ്ങളിലെ സ്ത്രീകളുടെ കടും പിടുത്തും കാരണം കുടുംബ ബന്ധം മുറിഞ്ഞ് പോകുന്ന നിരവധി അനുഭവങ്ങൾ ഉണ്ടെന്നുമാണ് മത പണ്ഡിതന്മാർ വിശദീകരിക്കുന്നു. പുരുഷന്മാരെ കുറിച്ച് പറയാത്തതിന്റെ കാരണം അവർ പലപ്പോഴും കടുകടുത്ത നിലപാട് സ്വീകരിക്കുന്നവരായിരിക്കുമെന്നും എന്നാൽ ഇപ്പോൾ ആ വഴിയെ സ്ത്രീകളും സഞ്ചരിക്കുന്നത് വളരെ പ്രയാസം തോന്നിയെന്നുമാണ് മത പണ്ഡിതന്മാരുടെ വിശദീകരണം.

പ്രവാസികളുടെ പ്രയാസം മൂലം ഇത്തവണ റലീഫ് പ്രവർത്തനങ്ങൾക്ക് മന്ദിപ്പ് അനുഭവിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.സാധാരണ റംസാൻ സമയത്ത് കോടികളുടെ റിലീഫ് പ്രവർത്തനമാണ് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടക്കാറുള്ളത്. സുന്നി,മുജാഹിദ്,ജമാഅത്ത്,മുസ്ലിം ലീഗ്,എസ്.ഡി.പി.ഐ,പോപ്പുലർ ഫ്രണ്ട് തുടങ്ങിയ മുസ്ലിം സംഘനകളുടെ നേത്യത്വത്തിലാണ് പ്രധാനമായും റിലീഫ് പ്രവർത്തനം നടത്താറുള്ളത്.സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള ബിസിനസ് തലവന്മാർ കോടികളുടെ റിലീഫ് പ്രവർത്തനങ്ങൾ സ്വന്തമായും നടത്താറുണ്ട്.വിവിധ ട്രസ്റ്റുകളുടെ നേത്യത്വത്തിൽ റിലീഫ് പ്രവർത്തനം നടത്തുന്നവരുമുണ്ട്.കോവിഡ് മഹാമാരി മുലം റിലീഫ് പ്രവർത്തനത്തിന് ചെറിയ കുറവുകൾ സംഭവിച്ചതായാണ് കണക്ക്.

മുസ്ലിം മത സഹോദരന്മാർക്കൊപ്പം പാവപ്പെട്ട ഇതര സമുദായങ്ങൾക്ക് കൂടി റിലീഫിന്റെ ആനുകൂല്യം ലഭ്യമാക്കാൻ വിവിധ മത സംഘനകൾ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്.മത പണ്ഡിതന്മാർ ഇത്തരത്തിലുള്ള ശക്തമായ നിർദ്ദേശം താഴെ തട്ടിൽ റംസാനിന്റെ തുടക്കക്കിൽ തന്നെ നൽകിയിരുന്നു.കോവിഡ് കാലം മൂലം പ്ര.ാസം നേരിടുന്ന നിങ്ങളുടെ അയൽവാസികളെ പരിഗണിക്കാതിരിക്കുന്നത് കടുത്ത തെറ്റാണെന്നും അത്തരക്കാർ മതത്തിൽ നിന്നും പുറത്താണെന്ന പ്രവാചക മഹത് വചനങ്ങൾ വിശദീകരിച്ചാണ് മത നേതാക്കൾ ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP