Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയ്ക്ക് തുടക്കമായി

നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പുതുക്കിപ്പണിത നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ഇടവകയുടെ പുതുതായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശക്ക് തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ, തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്‌ളിമ്മീസ് മെത്രാപ്പൊലീത്താ, കണ്ടനാട് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പൊലീത്താ, നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റമോസ് മെത്രാപ്പൊലീത്താ, കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്താ, മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ, നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്താ, ബാംഗ്‌ളൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ എന്നിവർ കൂദാശയിൽ സഹകാർമികരാകും.

ആഗസ്റ്റ് രണ്ടിന് രാവിലെ 6.15ന് കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ നടത്തും. 11ന് ആശീർവാദവും സ്‌നേഹവിരുന്നും. ആഗസ്‌റ് മൂന്ന് മുതൽ 14 വരെ തീയതികളിൽ രാവിലെ 6.15ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും. ഒൻപതിന് രാവിലെ 9.30ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടത്തും. 10ന് രാവിലെ 9.30ന് സൺഡേസ്‌കൂൾ വാർഷികവും ജൂബിലി സംഗമവും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP