Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണർകാട് പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി; പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ

മണർകാട് പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി; പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ

കോട്ടയം: പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ.

സെപ്റ്റംബർ ഏഴിനു കുർബാനയ്ക്കു ശേഷം ചരിത്രപ്രസിദ്ധമായ നടതുറക്കൽ ചടങ്ങു നടത്തി ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പൊതുദർശനത്തിനായി തുറന്നു നൽകും. 14-ന് സ്ലീബാ പെരുന്നാൾ ദിനത്തിൽ നടയടയ്ക്കും. പെരുന്നാൾ ദിനങ്ങളിൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പൊലീത്തമാരും കാർമികത്വം വഹിക്കും. ഒന്നാം തീയതി കൊടിമരം ഉയർത്തൽ, അഞ്ചാം തീയതി ആധ്യാത്മിക സംഘടനകളുടെ വാർഷികത്തിൽ മതമേലധ്യക്ഷന്മാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും.

പള്ളി നടത്താനുദ്ദേശിക്കുന്ന സമൂഹ വിവാഹങ്ങളിൽ അംഗങ്ങളാകുന്നവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റുകൾ പെരുന്നാളിൽ വിതരണം ചെയ്യും. ആറിനു കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ റാസ, ഏഴിനു നടതുറക്കൽ, പ്രദക്ഷിണം, കരിമരുന്നു പ്രയോഗം, എട്ടിനു രണ്ടു മണിക്കു പ്രദക്ഷിണവും 1501 അംഗ പറ അരിയുടെ പാച്ചോർ നേർച്ച എന്നിവയോടെ പെരുന്നാൾ സമാപിക്കും.

വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌ക്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌ക്കോപ്പ, കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്‌കോപ്പ, കുര്യാക്കോസ് കറുകയിൽ കോർ എപ്പിസ്‌കോപ്പ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. മാത്യൂസ് വടക്കേടത്ത്, ഫാ. മാത്യൂസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ ക്രിസ്റ്റി മാത്യു പുതിയവീട്ടിപ്പറമ്പിൽ, തോമസ് മാത്യു വാലായിൽ, ജോൺ മാത്യു ഒറ്റപ്ലാക്കൽ, സെക്രട്ടറി എബി വർഗീസ് മുണ്ടാനിക്കൽ എന്നിവർ കൺവീനർമാരായി 1201 അംഗ കമ്മിറ്റി രൂപീകരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP