Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറും ടിവിയും കണ്ടുപിടിച്ചത് ഋഷിമാർ; വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനം ഗാന്ധാരിയുടെ വയറ്റിലെ മാംസപിണ്ഡം; ആർഎസ്എസ് പൊളിച്ചെഴുത്ത് വിവാദമാകുമ്പോൾ

കാറും ടിവിയും കണ്ടുപിടിച്ചത് ഋഷിമാർ; വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനം ഗാന്ധാരിയുടെ വയറ്റിലെ മാംസപിണ്ഡം; ആർഎസ്എസ് പൊളിച്ചെഴുത്ത് വിവാദമാകുമ്പോൾ

ന്യൂഡൽഹി: ശാസ്ത്രത്തെ വളച്ചൊടിച്ച് പുതിയ വാദമുഖങ്ങളുമായി ആർഎസ്എസിന്റെ പുസ്തകം. വിത്തുകോശ ഗവേഷണങ്ങൾക്ക് അടിസ്ഥാനമായത് ഗാന്ധാരിയുടെ വയറ്റിലെ മാംസപിണ്ഡമാണെന്ന് 'തേജോമയ് ഭാരത്' എന്ന പുസ്തകം വിവരിക്കുന്നു. സംഘപരിവാറിന്റെ വിദ്യാഭ്യാസ ശാഖയായ ശിക്ഷാ ബച്ചാവോ ആന്ദോളന്റെ നേതാവ് ദീന നാഥ് ബത്രയാണ് പുസ്തകം രചിച്ചത്.

കാറും ടിവിയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചത് ഇന്ത്യൻ സന്ന്യാസിമാരാണെന്നും പുസ്തകം പറയുന്നു. ഗുജറാത്തിലെ പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിലാണ് തേജോമയ് ഭാരത് ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹാഭാരതത്തിൽ ഗാന്ധാരിയുടെ വയറ്റിൽ നിന്ന് പുറത്തുവന്ന മാംസപിണ്ഡത്തെ നൂറ് കഷണങ്ങളാക്കി കുടത്തിൽ സൂക്ഷിച്ചുവെന്ന ഭാഗമാണ് വിത്തുകോശ ഗവേഷണത്തിന്റെ അടിസ്ഥാനമത്രെ. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യക്കാരനായ ഡോ. ബാലകൃഷ്ണ വിത്തുകോശഗവേഷണം നടത്തിയെന്നും പിന്നീട് അമേരിക്ക ഇത് തട്ടിയെടുത്തുവെന്നും പുസ്തകത്തിൽ പറയുന്നു. ഋഷിമാരുടെ ദിവ്യദൃഷ്ടിയിൽ നിന്നാണ് ടെലിവിഷന്റെ ഉത്ഭവമെന്നും വേദകാലത്തുതന്നെ കാറിന്റെ മറ്റൊരു പതിപ്പ് യാത്രാമാർഗമായി ഉപയോഗിച്ചിരുന്നുവെന്നും പുസ്തകത്തിൽ സമർഥിക്കുന്നു. അശ്വരഥമെന്ന പേരിൽ ഋഗ്വേദത്തിൽ പരാമർശിക്കുന്നത് കാറിനു സമാനമായ യാത്രാമാർഗമാണത്രെ.

ഭാരതത്തെ ഇന്ത്യയെന്ന് വിളിച്ച് അപമാനിക്കരുതെന്നും ദീന നാഥ് ബത്ര പറയുന്നു. മതത്തിന്വേണ്ടി മരിക്കുന്നത് നല്ലതാണെന്നും അന്യമതം ദുഃഖകാരണമെന്നും പറയുന്ന പുസ്തകത്തിന്റെ പ്രസാധകർ ഗുജറാത്ത് സ്റ്റേറ്റ് സ്‌കൂൾ ടെക്സ്റ്റ് ബുക്ക് ബോർഡാണ്. ദിന നാഥ് ബത്രയുടെ മറ്റ് എട്ട് പുസ്തകങ്ങളും ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP