Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുവിശേഷങ്ങൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെൺമനസ്സുള്ള വ്യക്തിയായിരുന്നു എന്ന്; വി.പൗലോസിന്റെ വാക്കുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സഭയിൽ സ്ത്രീകൾക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടാകണം; കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയെയും വിശ്വാസത്തേയും കുറിച്ച് ഡോ.റോസി തമ്പി എഴുതുന്നു

സുവിശേഷങ്ങൾ വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെൺമനസ്സുള്ള വ്യക്തിയായിരുന്നു എന്ന്; വി.പൗലോസിന്റെ വാക്കുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സഭയിൽ സ്ത്രീകൾക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടാകണം; കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയെയും വിശ്വാസത്തേയും കുറിച്ച് ഡോ.റോസി തമ്പി എഴുതുന്നു

ഡോ.റോസി തമ്പി

ഹാ! വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിൻ കൊടിപ്പടംതാഴ്‌ത്താൻ - വൈലോപ്പിള്ളി

ജാതമായതെല്ലാം മൃതമാകും എന്നതാണ് പ്രപഞ്ച നിയമം. അകർമ്മക ക്രിയകൾക്കിടയിൽ നടത്തുന്ന സകർമ്മക്രിയയാണ് ജീവിതം. ജനിക്കുക, മരിക്കുക എന്ന ക്രിയകൾക്ക് കർമ്മത്തിന്റെ ആവശ്യമില്ല. മറ്റു ജീവജാലങ്ങളെല്ലാം അത് അംഗീകരിക്കുമ്പോഴും മനുഷ്യന് തന്റെ മരണത്തെ അങ്ങനെ ഉൾക്കൊള്ളാനാവില്ല. തനിക്കുശേഷം തന്റെ സാന്നിധ്യം നിലനിർത്തുക എന്നതാണ് മനുഷ്യൻ ചെയ്യുന്ന ഓരോ കർമ്മത്തിന്റെയും ലക്ഷ്യം. തീർച്ചയായും ഒരാൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത പ്രവർത്തിയിലൂടെ തന്നെയാണ് പിന്നീട് ആ വ്യക്തി ഓർമ്മിക്കപ്പെടുന്നത്.

ലോകഭാഷകളിൽ തന്നെ ഉയർത്തെഴുന്നേൽപ്പ് എന്നൊരു പദം സംഭവാന ചെയ്തത് ക്രിസ്ത്യാനിറ്റിയായിരിക്കണം. അതുവരെ പുനർജന്മത്തിലും അന്ത്യവിധിയിലും പ്രതിക്ഷിച്ചിരുന്ന മതസങ്കല്പങ്ങളെ മാത്രമേ മനുഷ്യന് സങ്കല്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ക്രിസ്തുവാണ്, ഞാൻ മരിച്ച് അടക്കപ്പെട്ടാൽ മൂന്നാം ദിവസം ഉയിർക്കും എന്നു പറഞ്ഞത്. ഒരു പയർ വിത്ത് മൂന്നുനാൾ ഈർപ്പമുള്ള മണ്ണിൽ കിടന്നാൽ ഇല കിളിർക്കും പോലെ മനുഷ്യ ശരീരം വിത്ത് ചെടിയാകുംപോലെ പുതുതാകുന്നു. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അതിനു ജീവനില്ലെന്നാണ് ക്രിസ്തുമൊഴി. ഒരു വിത്തും മരത്തെ കാണുന്നില്ലെന്ന് ബുദ്ധനും. അതിനാൽ ഈ അഴിയലാണ് മരണം.

മരണം ഒരു വാതിലാണ്. മരണത്തിൽ നിന്ന് മരണമില്ലായ്മയിലേക്കുള്ള വാതിൽ. ഇതാണ് ക്രിസ്തുവിന്റെ ഉയിർപ്പ് മനുഷ്യരാശിക്കു നൽകുന്ന പ്രതീക്ഷ. അതു കൊണ്ടാണ് ക്രിസ്ത്യാനിറ്റിയുടെ സംഘടിതമായ അടിത്തറ ശക്തമാക്കിയ വിശുദ്ധപൗലോസ് പറയുന്നത് ക്രിസ്തു ഉയിർത്തില്ലായിരുന്നെങ്കിൽ എന്റെ വിശ്വാസം വ്യർഥമായേനേ എന്ന്. കാരണം അതൊരു ലോജിക്കാണ്. ഒരു തത്വചിന്തകന് ,ഒരു സാമ്രാജ്യ സ്ഥാപകന് അങ്ങനെ യുക്തിപരമായേ ചിന്തിക്കാനാവൂ.

എന്നാൽ ഉജ്ജ്വലമായ മരണം തന്നെയാണ് ഉത്ഥാനം. നൂറ്റാണ്ടുകൾ കൊണ്ട് ഏറ്റവും ശക്തമായി പണിയപ്പെട്ട യെരുശലേം ദേവാലയത്തെ നോക്കി ക്രിസ്തു പറയുന്നു,ഇത് കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും എന്നാൽ മൂന്നു ദിവസം കൊണ്ട് ഞാൻ അത് പുനർ നിർമ്മിക്കും. ഇത് യുക്തിയല്ല അതിനപ്പുറമുള്ള ആത്മീയ സൗന്ദര്യമാണ്. അതു കൊണ്ടാണ് യഹൂദർക്ക് അത് മനസിലാഞ്ഞതും ഇവൻ ദൈവദൂഷണം പറയുന്നു എന്നു പറഞ്ഞതും. പുതിയ ഒരു ലോക നിർമ്മിതിയെ കുറിച്ചുള്ള ക്രിസ്തുവിന്റെ ആഖ്യാനമാണത്. പഴയത്, കാർക്കശ്യമേറിയത് തകർക്കപ്പെടുകയും മാർദ്ദവമുള്ളത്.. സ്‌നേഹമസൃണമായത് ഉയിർക്കപ്പെടുകയും വേണമെന്ന മറ്റൊരു നീതീബോധമാണത്.

സുവിശേഷങ്ങൾ വായിക്കുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ക്രിസ്തു ഒരു പെൺമനസ്സുള്ള വ്യക്തിയായിരുന്ന എന്ന്. പെണ്ണായിരുന്നു എന്ന്. എന്തെന്നാൽ അവൻ സ്ത്രീകളോടും കുട്ടികളോടും ദരിദ്രരോടും, പീഡിതരോടും അവഗണിതരോടുമാണ് പക്ഷം ചേർന്നിരുന്നത്. ദൈവമേ! എന്നെ സ്ത്രീയായും മൃഗമായും സൃഷ്ടിക്കാതിരുന്നതിന് അങ്ങേക്ക് നന്ദി! എന്നു ദിവസവും മൂന്നു നേരം പ്രാർത്ഥിക്കുന്ന വിശ്വാസ സമൂഹത്തിലാണ് അവൻ ജനിച്ചതും ജീവിച്ചതും.

എന്നിട്ടും അവൻ സ്ത്രീകളുടെ തോഴനായി. അവരുടെ കണ്ണുനീർ അവന്റെ കണ്ണു നനയിച്ചു. വ്യഭിചാരത്തിൽപിടിക്കപ്പെട്ട് ശിക്ഷ വിധിക്കാൻ തന്റെ മുന്നിൽ കൊണ്ടുവന്ന സ്ത്രീയെ കാണാൻ പോലും അവന് കഴിയുന്നില്ല. അവൻ നിലത്ത് കുനിഞ്ഞ് എഴുതിക്കൊണ്ടിരുന്നു. എന്നിട്ടും നിയമ വിശ്വാസികളുടെ കാഠിന്യത്താൽ നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു കല്പിച്ചു. പുരഷന്റെ കാപാട്യം അവൻ തുറന്നു കാണിച്ചു. എന്നിട്ട് സാവാകാശം അവളോട് പറഞ്ഞു ഇനി ഇതാവർത്തിക്കരുത്. ഞാനും നിന്നെ വിധിക്കുന്നില്ല. സമാധാനമായി പോകുക. ഒരു പുരുഷ മനസ്സിനും കഴിയാത്തതാണത്.

തന്റെ കുട്ടുകാരികളായ മർത്തയുടെയും മറിയത്തിന്റെയും കണ്ണുനീരാണ് ക്രിസ്തു ലാസറിനെ ഉയിർപ്പിക്കുന്നത്. വിധവയുടെ നിസ്സാഹായത സ്വയം അനുഭവിച്ചിട്ടാണ് നിന്റെ മകൻ മരിച്ചിട്ടില്ല അവൻ ഉറങ്ങുകയാണ് എന്ന് ആശ്വാസിപ്പിക്കുന്നത്. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേർക്കു വിളമ്പാൻ ഒരു അമ്മ മനസ്സിനു മാത്രമേ കഴിയൂ. കുരുടന്റെയും, തളർവാത രോഗികളുടെയും കുഷ്ഠരോഗികളുടെയും അന്ധന്റെയും വേദന അറിയണമെങ്കിലും അങ്ങനെ ഒരു മാംസളമായ ഹൃദയം വേണം. വലിയ കാര്യങ്ങളില്ല ചെറിയ കാര്യങ്ങളിൽ വിശ്വസ്തരാകുന്നവരോടാണ് അവന് പ്രിയം.

തീർച്ചയായും സ്ത്രീകൾ ചെയ്യുന്ന പ്രവൃത്തികളെയാണ് എന്നും പുരുഷലോകം (മതവും, രാഷ്ട്രീയവും) ചെറുതായി കണ്ടിരുന്നത്. 24 മണിക്കൂറും 365 ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് സ്ത്രീകൾ. അപ്പന് ഭർത്താവിന്, മക്കൾക്ക് എല്ലാം ... എന്നിട്ടും അതിന് യാതൊരു പ്രതിഫലവുമില്ല. ചെറിയ വീഴ്ചകൾക്ക് വലിയ ശിക്ഷ അനുഭവിക്കുകയും വേണം. അതു കൊണ്ടാണ് അവൻ വിധവയുടെ ചില്ലിക്കാശിന്റെ വില ഏറ്റവും ഉയർന്ന മൂല്യമുള്ളതാണെന്നു പറഞ്ഞത്. എന്തിന് സന്ധ്യക്ക് പത്ത് കൈ കൊണ്ടും തീരാത്ത പണിയുള്ള ഒരു വീട്ടമ്മയെ പോലെ അവന് മരിച്ചിട്ടും ഉയിർക്കെണ്ടി വന്നത്. ഉയിർത്തിട്ടും അവൻ ചെയ്യുന്നത് തനിക്ക് പ്രിയപ്പെട്ടവർക്ക് രാത്രി മുഴുവൻ അദ്ധ്വാനിച്ച് വിശന്നു വരുമ്പോൾ പ്രാതൽ ഉണ്ടാക്കി കൊടുക്കുക എന്നതാണ്.

അമ്മ വളർത്തിയതുകൊണ്ട് ആയിരിക്കണം അവൻ ഇത്രയും സ്‌ത്രൈണമായി തീർന്നത്. ഗലീലിയിൽ നിന്ന് പെസഹ ആഘോഷിക്കാൻ ജെറുസലേമിക്ക് പോന്നവരുടെ കൂട്ടത്തിൽ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവർ ഓശന നാളിൽ തങ്ങളുടെ രാജാവായി അവനെ ഓശാന പാടി ഒലിവുമലയിലെ കിഴക്കാം തുക്കായ മലഞ്ചെരിവിലൂടെ യെരുശലേം പട്ടണത്തിലേക്ക് ആനയിച്ചത് .എന്നിട്ടും എല്ലാവരും ഒന്നിച്ച് ആഘോഷിക്കേണ്ട പെസഹ അത്താഴത്തിൽ നിന്ന് അവൻ തന്റെ അമ്മയേയും കൂടെ വന്ന സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി എന്നത് ക്രിസ്തുവിനെ അറിയാൻ ശ്രമിക്കുന്ന ഒരാൾക്കും മനസ്സിലാകാത്ത സംഗതിയാണ്. നട്ടുച്ചക്ക് ആരുമില്ലാത്ത കിണറ്റിൻകരയിൽ വെള്ളം കോരാൻ വന്ന സ്ത്രീയോടാണ് അവൻ ആത്മാവിന്റെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്നത്. അടുക്കളയിലെ പണി നമുക്ക് ഒന്നിച്ചു ചെയ്യാം നീ ഇവിടെ ഇത്തിരി നേരം വെറുതെ വന്നിരിക്കു എന്ന് മർത്തയോട് കുശലം പറയുന്നത്. അതെ ഇതു കൊണ്ടൊക്കെ തന്നെയാണ് സ്ത്രീകളും കുട്ടികളും അവന്റെ പിറകെ നടന്നത്. അവനെ തങ്ങളെക്കാൾ കൂടുതൽ സ്‌നേഹിച്ചത് . അമ്മ വളർത്തിയതുകൊണ്ടായിരിക്കണം അവൻ ഇത്രയും സ്‌ത്രൈണമായി തീർന്നത്. ഗലീലിയിൽ നിന്ന് പെസഹ ആഘോഷിക്കാൻ ജെറുസലേമിക്ക് പോന്നവരുടെ കൂട്ടത്തിൽ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവർ ഓശന നാളിൽ തങ്ങളുടെ രാജാവായി അവനെ ഓശാന പാടി ഒലിവുമലയിലെ കിഴക്കാം തുക്കായ മലഞ്ചെരിവിലൂടെ യെരുശലേം പട്ടണത്തിലേക്ക് ആനയിച്ചത് .എന്നിട്ടും എല്ലാവരും ഒന്നിച്ച് ആഘോഷിക്കേണ്ട പെസഹ അത്താഴത്തിൽ നിന്ന് അവൻ തന്റെ അമ്മയേയും കൂടെ വന്ന സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി എന്നത് ക്രിസ്തുവിനെ അറിയാൻ ശ്രമിക്കുന്ന ഒരാൾക്കും മനസ്സിലാകാത്ത സംഗതിയാണ്.

ജീവിതത്തിലും മരണത്തിലും യാതൊരു രഹസ്യവുമില്ലാതിരു ക്രിസ്തുവിന്റെ ജീവിതം ആ പെസഹ ഭക്ഷണത്തിൽ രഹസ്യമാക്കുന്നു. അന്ന് അവിടെ ആ രഹസ്യ യോഗത്തിൽ വച്ചാണ് ജീവന്റെ രഹസമായ വി.കുർബ്ബാന സ്ഥാപിക്കുന്നത്, അതു ഭൂമിയിൽ തുടരാൻ പുരോഹിതരെ നിശ്ചയിക്കുന്നത്. അന്ന് ആ രഹസ്യ യോഗത്തിൽ നിന്ന് സ്ത്രീകളെ തന്റെ അമ്മയെ പോലും ഒഴിവാക്കിയതുകൊണ്ടാണത്രെ സ്ത്രീകൾക്ക് ഇന്നും സഭയിൽ പൗരോഹിത്യം നിഷിദ്ധമായത് ! മാത്രമല്ല ക്രിസ്തു ലോകത്തിനു പഠിപ്പിച്ച ഏറ്റവും ഉദാത്തമായ കാൽകഴുകൽ ശൂശ്രൂഷയിൽ പോലും സ്ത്രീകളെ ഉൾപ്പെടുത്തരുതെന്ന്, (മാർപ്പാപ്പ അനുവദിച്ചിട്ടു പോലും) എന്റെ സഭ നിഷ്‌കർഷിക്കുന്നത്.

ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും മറ്റുള്ളവരുടെ കാലുകൾ കഴുകി ചുംബിച്ച് ലോകത്തിന് സ്‌നേഹത്തിന്റെ പരസ്പര വിശ്വാസത്തിന്റെ മാതൃക കാണിക്കേണ്ടതിനു പകരം അതിപ്പോഴും പള്ളിക്കകത്ത് പന്ത്രണ്ട് പുരുഷന്മാരുടെ കാലു കഴുകലിൽ പൂജയായി ഒതുക്കി തീർക്കുന്നു. ക്രിസ്തു പുരോഹിതനായിരുന്നില്ല. യഹൂദമതത്തിൽ മതകാര്യങ്ങൾ നിർവ്വഹിക്കുന്ന പുരോഹിതരും പുരോഹിത ശ്രേഷ്ഠരും അന്ന് അധികാരത്തോടെ തന്നെ അവിടെ കഴിഞ്ഞിരുന്നു.അവർ മതത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും അതിശക്തമായ സ്വാധീനം ഉള്ളവരായിരുന്നു. അവരെയാണ് ക്രിസ്തു വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് പരിഹസിച്ചത്.

എന്നിട്ടും ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ചു. അതും താൻ ചേർത്തു പിടിച്ച സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട്.! എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തുമരിച്ചവരിൽ നിന്ന് മുന്നാം നാൾ ഉയിർത്തു എന്നതിനേക്കാൾ അത്ഭുതമാണ് ക്രിസ്തു തന്റെ പിൻതുടർച്ചക്കാരിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കി എന്നത് . ഈ പെസഹക്ക് ക്രിസ്തു ശിഷ്യകളായ എല്ലാ സ്ത്രീകളും പൊതു ഇടങ്ങളിൽ വെച്ച് നിരാലംബരുടെ, സമൂഹം പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കിയവരുടെ, പാദങ്ങൾ കഴുകി ചുംബിക്കണമെന്നാണ് യേശുവിന്റെ ശിഷ്യയായ, പ്രണയിനിയായ ഒരു സ്ത്രീ എന്ന നില ഞാൻ ആഗ്രഹിക്കുന്നത്. ക്രിസ്മസിന് കേക്കുമുറിക്കുന്നതിനേക്കാൾ, ദുഃഖവെള്ളിയിൽ വിലാപ ഗാനവുമായി യേശുക്രിസ്തുവിന്റെ മൃതശരീരം വഹിച്ച് നാടു മുഴുവൻ ഉച്ചഭാഷിണികൾ മുഴക്കി ,വഴിമുടക്കി നടത്തുന്ന നഗരി കാണിക്കൽ ശുശ്രൂഷയേക്കാൾ എന്തുകൊണ്ടും ക്രിസ്തു ശിഷ്യർക്ക് അനുയോജ്യമായ പ്രവത്തി മറ്റുള്ളവരുടെ കാലു കഴുകി ഉമ്മവെക്കുക എന്നതാണ്.ക്രിസ്തു പഠിപ്പിച്ച വിനയത്തിന്റെ സ്‌നേഹത്തിന്റെ ആ മാതൃകയാണ് ക്രിസ്ത്യാനി ലോകത്തിന്റെ അതിരുകൾ വരെ എത്തിക്കേണ്ട സുവിശേഷം.

മുന്നാം നാൾ ഉയിർത്തു എന്നതിനേക്കാൾ അത്ഭുതമാണ് ക്രിസ്തു തന്റെ പിൻതുടർച്ചക്കാരിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കി എന്നത് . ഈ പെസഹക്ക് ക്രിസ്തു ശിഷ്യകളായ എല്ലാ സ്ത്രീകളും പൊതു ഇടങ്ങളിൽ വെച്ച് നിരാലംബരുടെ, സമൂഹം പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കിയവരുടെ, പാദങ്ങൾ കഴുകി ചുംബിക്കണമെന്നാണ് യേശുവിന്റെ ശിഷ്യയായ, പ്രണയിനിയായ ഒരു സ്ത്രീ എന്ന നില ഞാൻ ആഗ്രഹിക്കുന്നത്. തന്റെ പെസഹാ വിരുന്നിൽ നിന്ന് സ്ത്രീകളെ യേശു ഒഴിവാക്കിയെങ്കിലും അവന്റെ അമ്മയും മറ്റു സ്ത്രീകളും അവനെ പിൻതുടർന്നു. പെസഹ ഭക്ഷണം കഴിഞ്ഞ് തനിക്ക് എറെ പ്രിയപ്പെട്ട മൂന്നു ശിഷ്യന്മാരെ കൂട്ടി അതിനടുത്തുള്ള ഒലിവുമലയിലെ ഗദ് സെമൻതോട്ടിൽ പ്രാർത്ഥിക്കാൻ പോയപ്പോഴും സ്ത്രീകളാരും കൂടെയില്ല' എന്നാൽ അന്നു രാത്രി ഹേറോദോസിന്റെയും പീലാത്തോസിന്റെയും അരമനകളിലെ കൊത്തളങ്ങളിൽ വിചാരണ നടക്കുമ്പോൾ സ്ത്രീകൾ അവനോടൊപ്പമുണ്ട്. ആരും വിളിക്കാതെ തന്നെ അവർ അവിടെക്ക് ഓടിയെത്തി. വിചാരണ കഴിഞ്ഞ് കൊല നടപ്പാക്കി കഴിയും വരെയുംഒരു അധികാര കേന്ദ്രത്തേയും ഭയക്കാതെ അവർ അവന്റെ കൂടെ തന്നെയുണ്ട്. കുരിശിന്റെ വഴിയിൽ വർണ്ണിക്കും പോലെ അവർ വിലപിക്കാൻ മാത്രമറിയുന്ന ഭക്ത സ്ത്രീകൾ അല്ല.

അവർ അവർക്കു വേണ്ടി സംസാരിച്ച, അവരെ വ്യക്തികളായി അംഗീകരിച്ച, അവരോട് സൗഹൃദം കൂടിയ, ഭയപ്പെടുത്തുന്ന ശിക്ഷകനായ ഒരു ദൈവത്തിനു പകരം സ്‌നേഹസമ്പന്നന്നായ, അവരെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ കാണിച്ചു കൊടുത്ത, ഒരു വ നോടൊപ്പമാണ് അവർ നടക്കുന്നത്. അവനെ കണ്ടുമുട്ടും വരെ ഭയമായിരുന്നു അവരുടെ ജീവിതം. അവനാണ് അവർക്ക് കൂനി യുടെ കൂന്നിവർത്തി സ്വാതന്ത്ര്യത്തിന്റെ ആകാശം കാണിച്ചു കൊടുത്തത്. തൊട്ടുകൂടാത്ത അശുദ്ധ രോഗമായ 'രക്തം പോക്കിൽ' നിന്നും ഒരുവളെ സുഖപ്പെടുത്തുന്നത്.

അതിനാൽ അവർ എല്ലാ ഭയങ്ങളെയും ഉപേക്ഷിച്ച് അവനു പിറകെ പോയി. ആറാം സ്ഥലത്ത് എത്തിയപ്പോൾ അവർക്ക് അവന്റെ ദുഃഖം സഹിക്കാനാകുന്നല്ല. അപ്പോൾ ഒരുവൾ പട്ടാളക്കാരെയും പുരുഷാരത്തെയും തട്ടിമാറ്റി അവനരികിൽ എത്തുന്നു. തന്റെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് അവന്റെ മുഖം തുടക്കുന്നു. നീ തനിച്ചല്ല ഞങ്ങളും കൂടെയുണ്ട് എന്ന് ധൈര്യപ്പെടുത്തുന്നു. അവളുടെ ഒരു സുവിശേഷകനോ, ലേഖന കർത്താവോ അടയാളപ്പെടുത്തുന്നില്ല. എന്നിട്ടും പാരമ്പര്യത്തിൽ അവൾ അതിശക്തമായി ഇക്കാലമത്രയും നിലനിന്നു .അവർ കോട്ടക്ക പുറത്ത് ഗാഗുൽത്ത കന്നുകൾ വരെ കൂടെ പോകുന്നു. കുരിശിൽ തറയ്ക്കുമ്പോഴും അവരുണ്ട്. ഭയാനകമായ കൊലപാതക രംഗം അവരെ വേദനിപ്പിക്കുന്നു. അവനെക്കാൾ കൂടുതൽ അവർ വേദന കൊണ്ട് പിടയുന്നുണ്ട്. എന്നിട്ടും അവരവിടെ നിന്നു. തൂക്കിലേറ്റിക്കഴിഞ്ഞ് ,പുരുഷാരം പിരിഞ്ഞു പോയിക്കഴിഞ്ഞ് കുരിശിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന അവനു താഴെ അവരിൽ ചിലർ കാവാൽനിന്നു.

മുന്നാം ദിവസമായ ഒരു ജഡം അഴുകി തുടങ്ങും എന്ന് അറിയാത്തവളല്ല മറിയ മഗ്ദലന. എന്നിട്ടും അവൾ പറയുന്നു, നിങ്ങൾക്കു ഞാൻ വേണ്ടുവോളം പണം തരാം. നിങ്ങൾ അവനെ എവിടെ കൊണ്ടു വെച്ചു എന്നു മാത്രം പറഞ്ഞാൽ മതി. ഞാൻ എടുത്തു കൊണ്ടു പൊയ്‌ക്കോളാം. ഇങ്ങനെ തോട്ടക്കാരനു മുമ്പിൽ നിന്ന് ദയനീയമായി നിലവിളിക്കുന്ന മറിയ മഗ്ദലനക്ക് യേശുവിനോട് പ്രണയമായിരുന്നിരിക്കണം എന്നു പറഞ്ഞതിന് ഒരിക്കൽഎന്റെ നേരെയും പത്രാധിപരുടെ നേരെയും പൊങ്ങാലയിടാൻ വന്നവരെയൊന്നുംമിറന്നിട്ടല്ല ഇതെഴുതുന്നത്.അവന്റെ അമ്മയും അതിൽ ഉണ്ടായിരുന്നു.അവർ ജഡം കുരിശിൽ നിന്നിറക്കി കല്ലറയിൽ അടക്കിയിട്ടേ തിരികെ പോയുള്ളൂ. പിറ്റേന്ന് സാമ്പതം. യഹൂദർ പുറത്തിറങ്ങാൻ പാടില്ല. അന്നവർ അവനെ കുറിച്ചുള്ള ഓർമ്മകളുമായി അവന്റെ അമ്മയ്ക്കരികിൽ ഇരുന്നു. അവർക്കവനോട് പറഞ്ഞാൽ തീരാത്ത പ്രണയമായിരുന്നു. അതു കൊണ്ടാണ് നേരം പുലരും മുമ്പേ തന്നെ സാമ്പതം അവസാനിച്ച ഉടനെ മറിയ മഗ്ദലന അവന്റെ അടുത്തേക്ക് വിജനമായ കുന്നിൻ പുറത്തെ കല്ലറയിലേക്ക് പാഞ്ഞു പോകുന്നത്. അവിടെ ചെന്ന് കല്ലറയിൽ ഇറങ്ങി നോക്കുന്നത്. അവന്റെ ശരീരം കാണാതെ വരുമ്പോൾ ഉറക്കെനിലവിളിക്കുന്നത്. ഒരു ഭ്രാന്തിയെ പോലെ അലയുന്നത്. കണ്ണിൽ കണ്ട തോട്ടക്കാരനോട് എന്റെ പ്രിയൻ എവിടെ? നീ അവനെ എവിടെ കൊണ്ടു പോയ് വെച്ചു.? നീ അവനെ എനിക്കു തരിക. നിനക്കു ഞാൻ എന്തു വേണമെങ്കിലും തരാം .. എന്നിങ്ങനെ നിലവിളിച്ചു യാചിക്കുന്നത്.

ഇതു കേൾക്കുന്ന തോട്ടക്കാരന്റെ മറുപടി അവൻ ഉയിർത്തെഴുന്നേറ്റു എന്നാണ്. തന്നെ എന്തിനാണ് പരിഹസിക്കുന്നത്. നീ അവനെ എവിടെ കൊണ്ടു പോയ് വെച്ചു എന്നു പറക. ഞാൻ അവനെ എടുത്തു കൊണ്ടു പൊയ്‌ക്കോളം എന്നാണ് അവളുടെ മറുപടി. കാരണം ഒരു കല്ലറ എറെ വില പിടിപ്പുള്ളതാണ്. കഴുവേറ്റി കൊന്ന ഒരുത്തന് ഇത്ര നല്ല കല്ലറ ആവശ്യമില്ല. അത് ഒഴിവായാൽ അയാൾക്ക് ആ കല്ലറ നല്ല വിലക്ക് മറ്റൊൾക്ക് നല്ക്കാൻ കഴിയും എന്നവൾക്കറിയാം. അതു കൊണ്ടാണ് അവൾ വീണ്ടും യാചിക്കുന്നത്. മുന്നാം ദിവസമായ ഒരു ജഡം അഴുകി തുടങ്ങും എന്ന് അറിയാത്തവളല്ല മറിയ മഗ്ദലന. എന്നിട്ടും അവൾ പറയുന്നു, നിങ്ങൾക്കു ഞാൻ വേണ്ടുവോളം പണം തരാം. നിങ്ങൾ അവനെ എവിടെ കൊണ്ടു വെച്ചു എന്നു മാത്രം പറഞ്ഞാൽ മതി. ഞാൻ എടുത്തു കൊണ്ടു പൊയ്‌ക്കോളാം. ഇങ്ങനെ തോട്ടക്കാരനു മുമ്പിൽ നിന്ന് ദയനീയമായി നിലവിളിക്കുന്ന മറിയ മഗ്ദലനക്ക് യേശുവിനോട് പ്രണയമായിരുന്നിരിക്കണം എന്നു പറഞ്ഞതിന് ഒരിക്കൽഎന്റെ നേരെയും പത്രാധിപരുടെ നേരെയും പൊങ്ങാലയിടാൻ വന്നവരെയൊന്നുംമിറന്നിട്ടല്ല ഇതെഴുതുന്നത്.

അന്നത്തെക്കാൾ കൂടുതൽ വിശ്വാസത്തോടെ, ബോധ്യത്തോടെ ഇന്നെനിക്കതു പറയാൻ ധൈര്യം നല്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ വാക്കുകൾ തന്നെയാണ്.എതൊരു സ്ത്രീയും പ്രണയിക്കുന്ന നിത്യപുരുഷനാണവൻ. പ്രണയികൾക്കു മാത്രമേ ദൈവത്തെ തിരിച്ചറിയനാകൂ. ഒരിക്കലും പ്രണയിക്കാത്തവരോട് ദൈവത്തെ കിറച്ച് എന്തു പറയാൻ? മൂങ്ങ സൂര്യനെ കാണും പോലെയാണത്. അവളുടെ നിലവിളി അവന്റെ കാതുകളെ വിറപ്പിക്കുന്നു. അവൻ പ്രേമപൂർവ്വം വിളിക്കുന്നു. മറിയം. എല്ലാ പരിഭ്രമവും വിട്ട് ആ ശബ്ദം അവൾ തിരിച്ചറിയുന്നു. റബ്ബോനി, എന്നവൾ വിളി കേൾക്കുന്നു. അവനരികിലേക്ക് ഓടിചെല്ലുന്നു. മരിച്ചവനെന്നു പോലും മറന്ന് ആനന്ദതിരേകത്താൽ ആലിംഗനം ചെയ്യാൻ ആയുന്നു.

ചവിട്ടി നിൽക്കാൻ സ്വന്തമെന്ന പറയുന്ന ഒരു തരിമണ്ണില്ലാത്ത ജനതയിൽ ജനിച്ചിട്ടാണ്, ക്രിസ്തു,എന്റെ ലോകം ഇവിടെയല്ല,എന്റെ പിതാവിന്റെ ഭവനം പറുദീസയാണ് എന്ന് സ്വപ്നം കാണുന്നത്. ആ സ്വപ്നം ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. അതെ ,ഏത് കഠിനമായ കാലത്തും സുന്ദരമായ മറ്റൊരു ലോകം മനുഷ്യനു സാധ്യമാണ് എന്ന പ്രതീക്ഷയാണ് ക്രിസ്തുവിന്റെ ഉയിർപ്പ്.ഈ ഉയിർപ്പു തിരുനാൾ നമുക്കൊരുത്തർക്കും ആ ധൈര്യം നൽകട്ടെ അപ്പോഴാണ് അവൻ പറയുന്നത്. അരുത്. ഞാൻ നിന്നോട് പറഞ്ഞിരുന്നതു പോലെ മരണത്തിൽ നിന്നും ജയിച്ചിരിക്കുന്നു. നീ പോയ് ഈ വിവരം നമ്മുടെ കൂട്ടുകാരെ, എന്റെ അമ്മയെ അറിയിക്കുക. അവൾ ഉന്മാദലഹരിയാൽ ഓടി വരുന്നു.അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും സന്തോഷാശ്രുക്കൾ പൊഴിച്ചു കൊണ്ടു പറഞ്ഞു .ഞാൻ നമ്മുടെ യേശുവിനെ കണ്ടു. അവൻ പറഞ്ഞതുപോലെ ഉയിർത്തെണിറ്റിരിക്കുന്നു. അതു കേട്ട ശിഷ്യ പ്രധാനി ആദ്യം സംശയിച്ചു.കൂടെ ബാക്കിയുള്ള പുരുഷപ്രജകളും. ഈ സ്ത്രീകൾക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്നവർ അവളെ പരിഹസിച്ചു. അവളുടെ നിസ്സഹായത കണ്ടിട്ടായിരിക്കണം അവളിൽ ആരോപിക്കപ്പെട്ട പരിഹാസം മാറ്റി കളയാനായിരിക്കണം യേശു അപ്പോൾ ആ മുറിയിൽ പ്രവേശിക്കുന്നത്.

തന്നെ കണ്ട് ഭൂതം എന്ന് ഭയപ്പെട്ട ശിഷ്യരോട് ഭയപ്പെടെണ്ട. ദാ എന്നെ തൊട്ടു നോക്കൂ. അല്ലെങ്കിൽ എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരു എന്നു പറയുന്നത്. അവിടെ ഉണ്ടായിരുന്ന ഒരു കഷ്ണം വറുത്ത മീൻ അവരുടെ മുന്നിൽ വെച്ച് അവൻ തിന്നത് അതിനാണ്. അവൾ നുണ പറഞ്ഞു എന്ന ആരോപണത്തിൽ നിന്നു അവളെ, സ്ത്രീയെ രക്ഷിക്കാൻ. എന്തെന്നാൽ സത്രീകൾ എപ്പോഴും അപമാനിക്കപ്പെടുന്നു . മറ്റുള്ളവർ ഒരിക്കലും വിശ്വാസത്തിലെടുക്കാത്ത സ്ത്രീയുടെ വാക്കിനെ വിലയുള്ള താക്കുകയായിരുന്നു, മരണാനന്തരവും ക്രിസ്തു . അത്രക്കു അവർക്ക് പരസ്പരം മനസിലാകുമായിരുന്നു. അവളുടെ വിശ്വാസം അത്ര തീഷ്ണമായിരുന്നു. പിന്നീടും എറെ നാൾ അമ്മയായ മറിയവും മറ്റു സ്ത്രീകളുമാണ് ക്രിസ്തുവിന്റെ സ്വപ്നങ്ങൾ ലോകത്തിനു പരിചയപ്പെടുത്തിയത്. തീർച്ചയായും പടനായകനായ സാവൂൾ പിടിച്ചടക്കിയില്ലയിരുന്നെങ്കിൽ ക്രിസ്തുവിന്റെ അനുയായികൾ സ്ത്രീ-പുരുഷ അധികാര വ്യത്യാമില്ലാത്ത ഒരു സ്വർഗ്ഗരാജ്യം ഭൂമിയിൽ തീർക്കുമായിരുന്നു.അത് ഇന്നത്തേതു പോലെ മഹാശക്തിയാകുമായിരുന്നില്ല. സ്‌നേഹത്തിൽ അധിഷ്ഠിതമായ ചെറിയ അജഗണങ്ങളാകുമായിരിക്കും.

കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയിൽ തനിക്കും ദൈവത്തിനു മുമ്പിൽ ഉയർന്നു നില്ക്കുന്ന ഒരാത്മാവുണ്ടെന്ന് വിശ്വസിക്കുന്ന സ്ത്രീക്ക് എങ്ങനെ പ്രതീക്ഷയുടെ ഉത്സവമായ ഉയിർപ്പു തിരുനാൾ ആഘോഷിക്കാൻ കഴിയും. അവരെ നോക്കി മറ്റുള്ളവർ അത്ഭുതപ്പെടുമായിരുന്നു.ഇവർക്കെങ്ങനെ ഇങ്ങനെ സ്‌നേഹിക്കാൻ കഴിയുന്നു എന്നോർത്ത്. ചവിട്ടി നിൽക്കാൻ സ്വന്തമെന്ന പറയുന്ന ഒരു തരിമണ്ണില്ലാത്ത ജനതയിൽ ജനിച്ചിട്ടാണ്, ക്രിസ്തു,എന്റെ ലോകം ഇവിടെയല്ല,എന്റെ പിതാവിന്റെ ഭവനം പറുദീസയാണ് എന്ന് സ്വപ്നം കാണുന്നത്. ആ സ്വപ്നം ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. അതെ ,ഏത് കഠിനമായ കാലത്തും സുന്ദരമായ മറ്റൊരു ലോകം മനുഷ്യനു സാധ്യമാണ് എന്ന പ്രതീക്ഷയാണ് ക്രിസ്തുവിന്റെ ഉയിർപ്പ്.ഈ ഉയിർപ്പു തിരുനാൾ നമുക്കൊരുത്തർക്കും ആ ധൈര്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിൽ സ്ത്രീയെന്നോപുരുഷനെന്നോ വ്യത്യാസമില്ലാ എന്ന വി.പൗലോസിന്റെ വാക്കുകൾ സഭ വിശ്വസിക്കുന്നുണ്ടെങ്കിൽ സഭയിൽ സ്ത്രീകൾക്കു നേരെ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കാൻ ധൈര്യം ഉണ്ടാകണം.

കാലു കഴുകൽ ശുശ്രൂഷയിൽ പോലും പങ്കാളികളാൻ സ്ത്രീകൾക്ക് ഇടമില്ലാത്ത സഭയിൽ തനിക്കും ദൈവത്തിനു മുമ്പിൽ ഉയർന്നു നില്ക്കുന്ന ഒരാത്മാവുണ്ടെന്ന് വിശ്വസിക്കുന്ന സ്ത്രീക്ക് എങ്ങനെ പ്രതീക്ഷയുടെ ഉത്സവമായ ഉയിർപ്പു തിരുനാൾ ആഘോഷിക്കാൻ കഴിയും. അവൾ എന്നും വെച്ചുവിളമ്പാനും, കുഞ്ഞുങ്ങളെ പ്രസവിച്ചു പുരുഷനു വേണ്ടി വളർത്താനും നിശബദയായ ഭക്ത സ്ത്രീകളുടെ കൂട്ടമായി പള്ളികളിൽ വ്യാപരിക്കാനും പാകത്തിൽ അവളെ നിരന്തരം പരിശീലിപ്പിക്കുന്ന ധ്യാനകേന്ദ്രങ്ങൾ അവളെ അടിമയാക്കാൻ ഇപ്പോഴുംശക്തമായ ചാട്ടവാറായ് പഴയ നിയമം തന്നെ ഉപയോഗിക്കുന്നു.

ദൈവം സ്‌നേഹമാണ് എന്നു പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളായ ക്രിസ്ത്യാനികൾ ദൈവം ക്ഷിപ്രകോപിയും ദയയില്ലാത്ത ശിക്ഷകനുമാണ് എന്നു പഠിപ്പിക്കുന്ന പഴയ നിയമം പുട്ടിന് നാളികേരം പോലെ പുതിയ നിയമത്തിൽ വിളക്കിചേർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. രണ്ടായിരം കൊല്ലത്തിനിപ്പുറവും ദൈവസ്‌നേഹം എന്നല്ല ,ദൈവഭയം എന്നാണ് വിശ്വസികളെ സഭ പരിശീലിപ്പിക്കുന്നത്.ഈ ഈസ്റ്റർ കാലം പൗലോസിൽ നിന്ന് ക്രിസ്തുവിലേക്ക് മുഖമുയർത്താൻ വിശ്വാസികൾക്കും അവരെ നയിക്കുന്ന അധികാരികൾക്കും കഴിയട്ടെ എന്ന പ്രത്യാശയോടെ എല്ലാ വായനക്കാർക്കും ഉയിർപ്പിന്റെ, പ്രതീക്ഷയുടെ മംഗളങ്ങൾ.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP