Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുകത്ത് കൂടി അയയ്ക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസിന് പോകും; പോപ്പ് ഫ്രാൻസിസിന് ആർഎസ്എസ് അനുകൂല സംഘടനയുടെ ഭീഷണിക്കത്ത്; പോപ്പിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി

ഒരുകത്ത് കൂടി അയയ്ക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ കേസിന് പോകും; പോപ്പ് ഫ്രാൻസിസിന് ആർഎസ്എസ് അനുകൂല സംഘടനയുടെ ഭീഷണിക്കത്ത്; പോപ്പിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി

മറുനാടൻ ബ്യൂറോ

കേരളത്തിലെ സിപിഎമ്മിന്റെ അക്രമത്തിനെതിരായ പ്രതിഷേധമോ, ഏകീകൃത സിവിൽ കോഡോ ഒന്നുമല്ല രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഇപ്പോൾ അലട്ടുന്നത്.വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അരങ്ങേറുന്ന വിവേചനമാണ് ആർഎസ്എസിന് തലവേദനയായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, മത വിവേചനത്തിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസ് അനുകൂല സംഘടന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഭീഷണിക്കത്തയച്ചു. മേഘാലയയിലെ ആർ.എസ്.എസ് പ്രചാരകൻ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗൽ റൈറ്റ്സ് ഒബ്‌സർവേറ്ററിയാണ് പോപ്പിന് കത്തയച്ചിരിക്കുന്നത്.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ മത വിവേചനം കാണിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ക്രിസ്ത്യൻ സമുദായം ഇന്ത്യയിൽ നടത്തുന്ന വിവേചനങ്ങളിൽ അപലപിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

മേഘാലയയിലെ ക്രിസ്ത്യാനികളുടെ ജനാധിപത്യ വിരുദ്ധവും ഹിംസാത്മകവുമായ നടപടിയെ പോപ്പ് അപലപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.'കത്തോലിക്കാ സമൂഹത്തിന്റെ തലവനായ പോപ്പ് ഇത് ചെയ്തില്ലെങ്കിൽ ഇന്ത്യൻ കത്തോലിക്കാ നേതൃത്വത്തിനെതിരെ എൽ.ആർ.ഒ നടപടിയെടുക്കുമെന്നും കത്തിൽ പറയുന്നു. മേഘാലയയിലെ ക്രിസ്ത്യാനികളുടെ ബലാത്സംഗം പോലെയുള്ള ക്രിമിനൽ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുത്തി മാർപ്പാപ്പയ്ക്ക് ഒരു കത്ത് കൂടി അയക്കുമെന്നും വിനയ് ജോഷി പറഞ്ഞു.മെയിൽ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മേഘാലയയിൽ നടക്കുന്ന മതവിവേചനങ്ങളിൽ പൊലീസോ, അധികാരികളോ ഒരുനടപടിയും എടുക്കുന്നില്ലെന്നാണ് ആർഎസ്എസിന്റെ പരാതി.ഖാസിയിൽ,മൈലിയം ഗ്രാമത്തിൽ, പ്രാദേശിക പുരോഹിതനായ ബാ ഖുലാ നൊഗ്രൂമിന്റെ മൃതദേഹം പരമ്പരാഗത ശ്മശാനത്തിൽ സംസ്‌കരിക്കാൻ അനുവദിക്കാത്തതാണ് സംഘടനയെ ചൊടിപ്പിച്ചത്. പുരോഹിതനെ സംസ്‌കരിക്കുന്നതിനെതിരായ കത്തോലിക്കരുടെ പ്രതിഷേധം ന്യായ-നീതികൾക്ക് നിരക്കുന്നതല്ലെന്ന് ആർഎസ്എസ് വാദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP