Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് പീഡനം ആകുന്നെന്ന് പരാതി; സർക്കാർ നടപടി എടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി

ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് പീഡനം ആകുന്നെന്ന് പരാതി; സർക്കാർ നടപടി എടുക്കണമെന്ന് ജസ്റ്റിസ് ജെ ബി കോശി

തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്നായ കുത്തിയോട്ടം തുടരണമോ എന്ന കാര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. സാമൂഹ്യപ്രവർത്തകനും ഡോക്ടറുമായ പി. മുരളീധരൻ നൽകിയ പരാതിയിലാണ് നടപടി. കുട്ടികൾക്ക് പീഡനമാകുന്ന തരത്തിലാണ് കുത്തിയോട്ടം നടത്തുന്നതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

പൊങ്കാലമഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടത്തിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. കുത്തിയോട്ട വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഉത്സവം തുടങ്ങുന്ന ദിവസം മുതൽ കുട്ടികൾ ക്ഷേത്രത്തിൽ തന്നെ വസിക്കേണ്ടതാണെന്നും അവിടുന്ന് നൽകുന്ന ആഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നുമാണ് ക്ഷേത്രത്തിൽ നിന്നുള്ള നിർദ്ദേശം.

Stories you may Like

കുത്തിയോട്ടം നടക്കുന്ന ദിവസം കുട്ടികളുടെ ശരീരത്തിൽ കോർക്കുന്ന ലോഹകമ്പി 24 മണിക്കൂർ കഴിഞ്ഞാണ് മാറ്റുന്നതെന്നും കുത്തിയോട്ടം കഴിഞ്ഞ് നിരവധി കുട്ടികൾ തന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തുന്നുണ്ടെന്നും മുരളീധരൻ നൽകിയ പരാതിയിൽ പറയുന്നു. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കുന്നുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. ഇതിൽ മനുഷ്യാവകാശ, ബാലാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നും പരിശോധിക്കണം. കുട്ടികൾക്ക് നൽകിയ ചികിത്സയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും പരാതിക്കൊപ്പം മുരളീധരൻ സമർപ്പിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP