Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവകലാ സാഹിതി ഖത്തർ ഘടകം ഓണം ഈദ് ആഘോഷം നടത്തി

യുവകലാ സാഹിതി ഖത്തർ ഘടകം  ഓണം ഈദ് ആഘോഷം നടത്തി

ദോഹ: യുവകലാ സാഹിതി ഖത്തർ ഘടകം  ഓണം ഈദ് ആഘോഷവും കുടുംബ  സംഗമവും  നടത്തി. ക്രിസ്റ്റൽ  പാലസ്  ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മധുരം  മലയാളം, .മ്യൂസിക്കൽ  ചെയർ, ക്വി സ്  മത്സരം, അന്താക്ഷരി  തുടങ്ങിയ   വിവിധ കലാ  പരിപാടികൾ,   ദോഹയിലെ  ഗായകരായ  അനൂപ്, ഇമ്മാനുവൽ, റോയി, ഇബ്രൂ  എന്നിവർ  അവതരിപ്പിച്ച  ഗാനമേള ആഘോഷങ്ങൾക്ക് മാറ്റേകി. നാടൻ പാട്ടും ഓണസദ്യയും പരിപാടികൾക്ക് നാടൻതനിമ നൽകി.

പരിപാടികൾക്ക് പ്രസിഡന്റ് കെ .ഇ .ലാലു, സെക്രട്ടറി  കെ പി  യേശുദാസ് എന്നിവർ  നേതൃത്വം  നല്കി.  ക്ഷണിക്കപെട്ട മുഖ്യാതിഥികളുടെ  സാന്നിധ്യത്തിൽ   രാജശേഖരൻ  പിള്ള ആഘോഷം ഉത്ഘാടനം  നിർവഹിച്ചു. റജി  പുത്തൂരാൻ  സ്വാഗതവും  ഇബ്രൂ  ഇബ്രാഹിം  നന്ദിയും പറഞ്ഞു. വിജയികൾക്ക് കെ. ഇ ലാലു,  രാജശേഖരൻ  പിള്ള, കെ .ഇ. സാജു  എന്നിവർ  സമ്മാന വിതരണം  നടത്തി. രാഗേഷ് പിള്ള, ഷാനവാസ് തവയിൽ, അജിത് പിള്ള  എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP