Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗായകൻ എരഞ്ഞോളി മൂസ്സയുടെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചിച്ചു

ഗായകൻ എരഞ്ഞോളി മൂസ്സയുടെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചിച്ചു

പ്രശസ്ത മാപ്പിളപാട്ടു ഗായകനും കേരള ഫോക്ലോർ അക്കാദമി വൈസ് പ്രസിഡണ്ടുമായ എരഞ്ഞോളി മൂസ്സയുടെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. ആയിരത്തിലധികം ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അദ്ദേഹം മാപ്പിളപ്പാട്ടിനെ ജനകീയമാക്കി നിർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഗായകനാണെന്നു സംസ്‌കൃതി അനുശോചന കുറിപ്പിൽ പറഞ്ഞു.

പിന്നണി ഗായകൻ കൂടിയായ ശ്രീ എരഞ്ഞോളി മൂസ്സ ഒരു നല്ല അഭിനേതാവിനെന്നു 'ഗ്രാമഫോൺ' എന്ന സിനിമയിലൂടെ മലയാളിക്ക് കാണിച്ചു തന്നിരുന്നു. മലയാളിയും മാപ്പിളപ്പാട്ടും നിലനിൽക്കുന്ന കാലത്തോളം എരഞ്ഞോളി മൂസ്സ എന്ന അതുല്യ പ്രതിഭ ഓർമിക്കപ്പെടുമെന്നു സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ ജനറൽ സെക്രട്ടറി പി വിജയകുമാർ എന്നിവർ അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP