Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനഃസാക്ഷി ഖുർആനിൽ ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തി

മനഃസാക്ഷി ഖുർആനിൽ ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തി

ദോഹ: എഴുത്തും വായനയും ചിന്തയും അന്വേഷണവും പ്രോൽസാഹിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സത്യാന്വേഷിക്ക് വായനയുടെ വസന്തമാണ് സമ്മാനിക്കുന്നതെന്നും കാലത്തെ അതിജീവിക്കുന്ന ആശയവും സൗന്ദര്യവും ഖുർആനിന്റെ പ്രസക്തി അനുദിനം വർദ്ധിപ്പിക്കുകയാണെന്നും ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.

പ്രശസ്ത ഗ്രന്ഥകാരനായ ഹാറൂൺ യഹ്‌യയുടെ മൂല ഗ്രന്ഥത്തെ ആസ്പദമാക്കി പ്രൊഫസർ എം. അബ്ദുൽ അലി തയ്യാറാക്കി ഫറോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമാസ് പബൽക്കേഷൻസ് പ്രസിദ്ധീകരിച്ച മനഃസാക്ഷി ഖുർആനിൽ എന്ന ഗ്രന്ഥത്തിന്റെ ഖത്തറിലെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് വായന എന്ന പേരുള്ള ഏക ഗ്രന്ഥം ഖുർആനാകാം. വായനയുടെ എല്ലാ തലങ്ങളിലും വിസ്മയകരമായ അനുഭവം സമ്മാനിക്കുന്ന ഖുർആൻ സാഹിത്യവും ചരിത്രവും ശാസ്ത്രവുമെന്നു വേണ്ട വൈവിധ്യങ്ങളായ മേഖലകൾ സ്പർശിച്ചുകൊണ്ടാണ് മനുഷ്യ മനസ്സുമായി സംവദിക്കുന്നത്. നന്മ തിന്മകളുടെ വിവേചനവും പുണ്യങ്ങളുടെ പ്രോൽസാഹനവും മനഃസാക്ഷിയുമായി ബന്ധപ്പെടുത്തിയാണ് ഖുർആൻ വിശകലനം ചെയ്യുന്നത്. മനുഷ്യന്റെ ശുദ്ധ പ്രകൃതം നന്മയാണെന്നും മനഃസാക്ഷിയുടെ തേട്ടത്തിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ പുണ്യങ്ങൾ പുഷ്‌കലമാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനയുടേയും ചിന്തയുടേയും അനന്തമായ മേഖലകളിലേക്ക് മനുഷ്യനെ ക്ഷണിക്കുന്ന ഖുർആനിക സന്ദേശം ശരിക്കും ഗ്രഹിക്കുവാനും മാനവരാശിയുടെ ഉൽക്കർഷത്തിനായി പ്രയോജനപ്പെടുത്തുവാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും തുറന്ന മനസോടെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർ കാർ വാഷ് മാനേജിങ് ഡയറക്ടർ പി.കെ. മുസ്തഫക്ക് ആദ്യ കോപ്പി നൽകി പുസ്തകത്തിന്റെ പ്രകാശനം അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ നിർവഹിച്ചു. ബ്രില്യൻ എഡ്യുക്കേഷൻ സെന്റർ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, മനാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മനാമ മൊയ്തീൻ, ഖത്തർ സ്റ്റാർ ട്രേഡിങ് മാനേജിങ് ഡയറക്ടർ ടി. എം. കബീർ, പ്രെഫസർ അബ്ദുൽ അലിയുടെ മക്കളായ അൻജും അലി, അമീന അലി, മരുമക്കളായ ഡോ.അൻവർ, റിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP