Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ന് മുതൽ ഖത്തറിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ന് മുതൽ ഖത്തറിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

ദോഹ: ഖത്തറിൽ ഈയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ജനജീവിതം ദുരിതത്തിലാക്കുന്ന ശക്തമായ പൊടിക്കാറ്റ് ഈയാഴ്ച മുഴുവൻ വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ച അതിശക്തമായ പൊടിക്കാറ്റാകും രാജ്യത്ത് വീശുക. രാവിലെ എട്ട് മണിയോടെ വീശുന്ന കാറ്റ് കാരണം ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വളരെ സാവധാനത്തിൽ മാത്രം വാഹനം ഓടിക്കേണ്ടതാണ്. 35 നോട്ടിലധികം വേഗതയിൽ വാഹനം ഓടിക്കരുതെന്നാണ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മണിക്കൂറിൽ 65 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റ് വീശുമെന്നാണ് അറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റ് രാജ്യത്തുടനീളം വീശിക്കൊണ്ടിരിക്കുകയാണ്. ജൂൺ മധ്യത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് ജൂലൈ അവസാനം വരെ ഗൾഫിന്റെ മിക്ക ഭാഗങ്ങളിലും വീശും.

കുറച്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മെറ്റീരിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓൺഷോർ,ഓഫ്‌ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്. ശക്തമായ കാറ്റ് കാരണം ഹ്യുമിഡിറ്റി ലെവൽ താഴാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP