Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിച്ചു; രോഗികളുടെ ശരാശരി പ്രായം 54 ആയി ചുരുങ്ങുകയും ചെയ്തുവെന്ന് റിപ്പോർട്ട്

ഖത്തറിൽ പക്ഷാഘാതം പിടിപെടുന്നവരുടെ എണ്ണം വർധിച്ചു; രോഗികളുടെ ശരാശരി പ്രായം 54 ആയി ചുരുങ്ങുകയും ചെയ്തുവെന്ന് റിപ്പോർട്ട്

ദോഹ: ഖത്തറിൽ പക്ഷാഘാതം പിടിപെടുന്നവരുടെ ശരാശരി പ്രായം പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇരുപതുവയസു കുറവാണെന്ന് പുതിയ റിപ്പോർട്ട്. സാധാരണയായി യുകെയിലും അമേരിക്കയിലും മറ്റും പക്ഷാഘാതം പിടിപെടുന്നവരുടെ പ്രായം 77 വയസ് ആണെന്നിരിക്കെ ഖത്തറിൽ ഇത് 54 വയസായി ചുരുങ്ങിയിരിക്കുകയാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ഹൈപ്പർ ടെൻഷൻ, ഡയബറ്റിക്‌സ്, പുകവലി, വ്യായാമക്കുറവ് എന്നിവയാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. മറ്റെല്ലാ വികസ്വര രാജ്യങ്ങളിലെതു പോലെ തന്നെ ആൾക്കാരുടെ ഭക്ഷണ ശീലം ഒട്ടേറെ മാറിയെന്നും വ്യായാമക്കുറവ് എല്ലാ മേഖലയിലേയും ആൾക്കാരെ ബാധിച്ചുവെന്നും പഠനം തെളിയിക്കുന്നു.

പക്ഷാഘാതം പിടിപെടുന്നവരിൽ തന്നെ മിക്കവർക്കും വൈദ്യസഹായം വൈകിയാണ് ലഭിക്കുന്നത്. ഇതുസംബന്ധിച്ച ബോധവത്ക്കരണം ഇപ്പോൾ ഹമദ് മെഡിക്കർ കോർപറേഷന്റെ (എച്ച്എംസി) നേതൃത്വത്തിൽ നടന്നുവരികയാണ്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ, വൈദ്യസഹായം പെട്ടെന്ന് ലഭിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചാണ് പ്രധാനമായും ബോധവത്ക്കരണം ലക്ഷ്യമിടുന്നത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്.

പക്ഷാഘാതം പിടിപെടുന്നവരുടെ ശരാശരി പ്രായം കുറഞ്ഞത് രാജ്യത്തെ ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഹമദ് ജനറൽ ആശുപത്രിയിലെ അഞ്ചിൽ ഒരു കിടക്കയിൽ പക്ഷാഘാതം പിടിച്ച രോഗിയാണ് ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് പക്ഷാഘാതം പിടിപെടുന്നവരിൽ 17 ശതമാനവും ഖത്തറികളാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കുന്നു. ജനസംഖ്യാനുപാതത്തെക്കാൾ ഉയർന്ന തോതാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP