Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കോവിഡ് കാലം നിങ്ങൾക്ക് ഇരട്ടി ദുരന്തം സമ്മാനിച്ചേക്കാം; ഏറ്റവും പുതിയ മുന്നറിയിപ്പ് ഇങ്ങനെ

പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കോവിഡ് കാലം നിങ്ങൾക്ക് ഇരട്ടി ദുരന്തം സമ്മാനിച്ചേക്കാം; ഏറ്റവും പുതിയ മുന്നറിയിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

കോവിഡ് -19 മഹാമാരിക്കിടയിൽ പുകവലിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ. കോവിഡ് -19 ബാധിച്ചവർ പുകവലിക്കുന്നതിലൂടെ രോഗബാധയുടെ തീവ്രത വർധിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. രോഗവ്യാപനത്തിൽ പുകവലിക്ക് വലിയ പങ്കാണുള്ളത്. ശീഷ വലിക്കുന്നതുൾപ്പെടെ കോവിഡ് -19ന്റെ രോഗവ്യാപനത്തിൽ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

ശീഷ പരസ്പരം കൈമാറുന്നതിലൂടെ രോഗ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ശീഷയിലെയും ട്യൂബിലെയും ഹ്യുമിഡിറ്റി വൈറസുകളുടെ വളർച്ചക്കും വ്യാപനത്തിനും അനുകൂലമായ പരിസ്ഥിതിയാണ് ഒരുക്കുന്നത്. ഇവ ലഭ്യമാകുന്ന കഫേകളിലും റെസ്റ്റോറന്റുകളിലും സാമൂഹിക കൂടിച്ചേരലുകൾ സംഭവിക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയുണ്ടാകുന്നു.

പുകവലി ശീലമുള്ളവർക്ക് കോവിഡ് -19 ബാധിച്ചാൽ അയാൾക്ക് കടുത്ത ചുമയുണ്ടാകും. ഉമിനീർ കണങ്ങൾ വഴി വായുവിലൂടെ വൈറസ് വ്യാപനത്തിന് ഇത് ഇടയാക്കുന്നു. പുകവലിക്കുന്നവർ വിരലുകൾകൊണ്ട് വായിൽ നേരിട്ട് സ്പർശിക്കും. ഇതും രോഗം പകരുന്നതിൽ വലിയ പങ്ക് വഹിക്കും. കോവിഡ് -19 ബാധിച്ച പുകവലിക്കുന്നവരിൽ ഒന്നു മുതൽ അഞ്ച് ശതമാനം വരെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് പുകവലിക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. സിഗരറ്റ് പോലുള്ള ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ച് ജനങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി കൂടുമ്പോൾ സിഗരറ്റിന്റെ വിലയും വർധിക്കുന്നു. ഇത് ഉപഭോഗത്തിൽ കുറവുവരുത്താൻ ഇടയാക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളിലുള്ള നിയമപ്രകാരമല്ലാത്ത ഹുക്കവലി കേന്ദ്രങ്ങൾക്കെതിരെ അധികൃതർ നടപടിയും എടുക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP