Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചു; ഖത്തറിൽ 84 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ

ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചു; ഖത്തറിൽ 84 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ

സ്വന്തം ലേഖകൻ

ഖത്തറിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 84 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയമാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. പുറം തൊവിൽ ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ വിശ്രമ സമയം അനുവദിക്കാനാണ് കമ്പനികളോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതനുസരിക്കാതെ വിശ്രമ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതിനെ തുടർന്നാണ് നടപടി.

തൊഴിലിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഈ ലംഘനങ്ങളെല്ലാം പിടികൂടിയത്. വേനൽ ചൂടിൽ നിന്ന് നിർമ്മാണ മേഖലയിൽ ഉൾപ്പെടെയുള്ള പുറംതൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 2007 ലെ 16-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP