Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി ഉറപ്പ്

ഖത്തറിൽ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; വിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി ഉറപ്പ്

സ്വന്തം ലേഖകൻ

ത്തറിൽ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. പുറം ജോലി ചെയ്യുന്നവർക്കാണ് ഈ നിയമം ബാധകമാകുക. ഇത്തരം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പിക്കി കൊണ്ടുള്ള ഈ നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. ഭരണനിർവഹണ വികസന സാമൂഹിക തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്.

പുതിയ നിയമം അനുസരിച്ച് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രാവിലത്തെ ജോലികൾ 11.30ന് മുമ്പ് അവസാനിപ്പിച്ചിരിക്കണം. ശേഷം മൂന്നു മണി കഴിഞ്ഞു മാത്രമേ ജോലി തുടരാൻ പാടുള്ളൂ. ഓഗസ്റ്റ് 31 വരെ ഈ നിയമം അനുസരിച്ചായിരിക്കണം കമ്പനികൾ പ്രവർത്തിക്കേണ്ടത്.

കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഇന്ന് മുതൽ കർശന പരിശോധനയും ആരംഭിക്കും. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP