Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി കൃത്യം ഒരു മാസം മാത്രം; ജൂലായ് 26ന് മുമ്പ് ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഖത്തർ

ഇനി കൃത്യം ഒരു മാസം മാത്രം; ജൂലായ് 26ന് മുമ്പ് ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: ജൂലായ് 26ന് മുമ്പ് ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ഖത്തർ റെസിഡൻസി പെർമിറ്റ് (ആർപി) പുതുക്കി നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം. മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി കൃതൃം ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിർദ്ദേശം. ഉത്തരവ് പാലിക്കാത്ത താമസക്കാർക്ക് ആർപി പുതുക്കി നൽകുന്നതല്ല. തീരുമാനം കമ്പനികൾക്കും വ്യക്തികൾക്കും ബാധകമാണ്. അതേസമയം, കോവിഡ് പ്രതിസന്ധി മൂലം വിദേശത്തു കുടുങ്ങി കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. ഇതുവരെ 21 ലക്ഷത്തിലധികം പേർ മാത്രമാണ് വിലാസം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി അടുത്തിരിക്കെ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത കമ്പനികളും വ്യക്തികളും ഉടൻ തന്നെ നടപടികൾ പൂർത്തീകരിക്കണം. രജിസ്‌ട്രേഷൻ നമ്പറുള്ള എല്ലാ കമ്പനികളും നിർബന്ധമായും ദേശീയ മേൽവിലാസ രജിസ്‌ട്രേഷൻ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കണം. ഒന്നിലധികം ബ്രാഞ്ചുകളുള്ള കമ്പനികൾ ഓരോ ബ്രാഞ്ചിനും പ്രത്യേകം രജിസ്‌ട്രേഷൻ നടത്തണം. ഫാം തൊഴിലാളികളും ഗാർഹിക തൊഴിലാളികളും രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് 184 നമ്പറിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്.

മേൽവിലാസ രജിസ്‌ട്രേഷൻ മെട്രാഷ് 2 സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ ചെയ്യാം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാൻഡ്‌ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ്, തൊഴിൽ സ്ഥലത്തെ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ദേശീയ മേൽവിലാസ വിവരങ്ങൾ. മേൽവിലാസ നിയമപ്രകാരം രാജ്യത്തെ പൗരന്മാരും താമസക്കാരും മന്ത്രാലയം ആവശ്യപ്പെടുന്ന വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. പൗരന്മാർ, പ്രവാസികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP