Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യമായി മാറാൻ ഖത്തർ; വിസ രഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വർഷം കൊണ്ട് ഖത്തറിലേക്ക് എത്തിയത് ഇരട്ടി സന്ദർശകർ; ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങി രാജ്യം

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യമായി മാറാൻ ഖത്തർ; വിസ രഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വർഷം കൊണ്ട് ഖത്തറിലേക്ക് എത്തിയത് ഇരട്ടി സന്ദർശകർ; ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങി രാജ്യം

ൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യമായി മാറാനൊരുങ്ങുകയാണ് ഖത്തർ. വിസാരഹിത യാത്ര സാധ്യമാക്കിയതോടെ ഒറ്റ വർഷം കൊണ്ട് ഇരട്ടി സന്ദർശകർ എത്തിയതോടെയാണ് ഖത്തര് ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങുന്നത്.

ഈ വർഷാവസാനത്തോടെ ഖത്തറിലെത്തുന്ന സന്ദർശകരുടെ എണ്ണം പതിനേഴര ലക്ഷമാകും. കഴിഞ്ഞ വർഷത്തെക്കാൾ വലിയ വർധനവാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഈ വർഷം ഇതുവരെ ഉണ്ടായത്. അടുത്ത നാല് വർഷം കൊണ്ട് ഇത് 29 ലക്ഷമായി വർധിക്കും. സാഹചര്യങ്ങൾ കണ്ടറിഞ്ഞ് ടൂറിസം മേഖലയിൽ കൂടുതൽ പണം ചിലവഴിക്കാനാണ് ഖത്തർ ഭരണകൂടത്തിന്റെ തീരുമാനം.

ആൽപ്പൻ കാപ്പിറ്റൽ ബാങ്ക് ജിസിസി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി മേഖലയിൽ നടത്തിയ സർവേയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ട്രാവൽ ടൂറിസം രംഗത്ത് ഖത്തർ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ പരാമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP