Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മനോരോഗിയായ വ്യക്തികളോട് മോശമായി പെരുമാറുന്ന ഡോക്ടർക്കും നഴ്‌സുമാർക്കും തടവും പിഴയും ശിക്ഷ; ഖത്തറിൽ മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് അംഗീകാരം

മനോരോഗിയായ വ്യക്തികളോട് മോശമായി പെരുമാറുന്ന ഡോക്ടർക്കും നഴ്‌സുമാർക്കും തടവും പിഴയും ശിക്ഷ; ഖത്തറിൽ മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് അംഗീകാരം

ദോഹ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. ഇതുസംബന്ധിച്ച 2016ലെ നിയമം നമ്പർ 16നാണ് അമീർ അംഗീകാരം നൽകിയത്. മനോരോഗമില്ലാത്തവരെ മനോരോഗിയാക്കി ചിത്രീകരിച്ച് ചികിൽസയ്ക്കു വിധേയമാക്കുകയോ മനോരോഗിയായ വ്യക്തിയെ രോഗമില്ലെന്നു സാക്ഷ്യപ്പെടുത്തി ആശുപത്രിയിൽനിന്നു വിട്ടയയ്ക്കുകയോ ചെയ്യുന്ന ഡോക്ടർക്കു മൂന്നുവർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.

ചികിൽസിക്കാൻ അനുവാദമുള്ള കേന്ദ്രങ്ങളിലല്ലാതെ മനോരോഗികളെ പാർപ്പിക്കുന്നവർക്കും അതിനായി മറ്റുള്ളവരിൽ സമ്മർദം ചെലുത്തുന്നവർക്കും ഇതേ ശിക്ഷ നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട് മാനസികാരോഗ്യം എന്തെന്നു നിർവചിക്കുന്ന നിയമം മാനസിക പ്രശ്നങ്ങളുള്ളവരുടെ ചികിൽസയും അവകാശങ്ങളും വ്യക്തമായി വിശദീകരിക്കുന്നു

മാനസിക ആരോഗ്യ പ്രശ്നം നേരിടുന്നവർക്ക് വിപുലമായ ചികിത്സാ സംവിധാനങ്ങൾ നിയമം ഉറപ്പ് വരുത്തുന്നുണ്ട്. മാനസിക ആരോഗ്യ ചികിത്സയ്ക്കായി പ്രത്യേകം പ്രവർത്തിക്കുന്ന ആശുപത്രികളിലും വിവിധ ആശുപത്രികളിലെ മാനസികാരോഗ്യ വിഭാഗത്തിലും അംഗീകാരമുള്ള സ്വകാര്യ മാനസിക കേന്ദ്രങ്ങളിലും മറ്റ് സാമൂഹ്യ പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികൾക്ക് ചികിത്സ ഉറപ്പ് വരുത്തിയിരിക്കുന്നത്. മാനസിക പ്രശ്നം നേരിടുന്ന വ്യക്തികൾക്ക് പുതിയ നിയമത്തിൽ നിരവധി അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യത്തിന് പ്രത്യേകമായി ചികിത്സ നൽകുന്ന ഹോസ്്പിറ്റലുകൾ, ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും മാനസിക രോഗ വിഭാഗം, കമ്മ്യൂണിറ്റി കെയർ സർവീസ് കേന്ദ്രങ്ങൾ എന്നിവയുമായാണ് പ്രധാനമായും മാനസികാരോഗ്യ നിയമം ബന്ധിപ്പിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിക്കാൻ ഈ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. രോഗി അഡ്‌മിറ്റ് ചെയ്യപ്പെട്ടാൽ അയാളുടെ അവകാശങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ആശുപത്രി അധികൃതർ രോഗിക്കോ കൂടെയുള്ള ബന്ധുക്കൾക്കോ കൈമാറണം. പരിശോധനകളെ കുറിച്ചും രോഗാവസ്ഥ, ലഭിക്കാവുന്ന ചികിത്സഎന്നിവയെക്കുറിച്ചും രോഗി അറിയിക്കണം. രോഗാവസ്ഥയെക്കുറിച്ചും മറ്റ് നടപടി ക്രമങ്ങളെയും ടെസ്റ്റുകളെയും കുറിച്ചുള്ള പൂർണ്ണ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുവാനുള്ള നിമയ പരമായ അവകാശം രോഗിക്ക് ഉണ്ടായിരിക്കും. രോഗാവസ്ഥ കണക്കിലെടുത്തുകൊണ്ടുള്ള ചികിത്സിക്കും വ്യക്തിപരമായ അവകാശങ്ങളെ ബഹുമാനിക്കുന്നതുമായ ആരോഗ്യ പരിചരണം ലഭിക്കാൻ രോഗിക്ക് അവകാശമുണ്ടാവും.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള രോഗികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാവാൻ പാടില്ലെന്നും അവരെ ഏകാന്ത തടവറയിൽ പാർപ്പിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ഡോകർ നിർദേശിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. രോഗിയുടെ കൈവശമുള്ള വസ്തുക്കൾ ആരോഗ്യ കേന്ദ്രത്തിലെ ഒരു ബോക്സിൽ സൂക്ഷിക്കേണ്ടതാണ്. രാജ്യത്ത് നിലവിലുള്ള ആരോഗ്യമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സയായിരിക്കണം രോഗിക്ക് നൽകേണ്ടതെന്നും രോഗിയുടെയോ കുടുംബത്തിന്റെയോ സമ്മത പത്രമില്ലാതെ യാതൊരു ശാസിത്രീയ പരീക്ഷണത്തിനും രോഗിയെ വിധേയമാക്കരുതെന്നും നിയമത്തിൽ നിർദേശമുണ്ട്.സന്ദർശകർ വേണമോ വേണ്ടയോ എന്നത് രോഗിക്ക് തീരുമാനിക്കാം. രോഗിക്ക് ശാരീരിക, ലൈംഗിക, മാനസിക പീഡനങ്ങളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും സംരക്ഷണം നൽകണം. രോഗിക്ക് യാതൊരു വിധത്തിലുള്ള ശിക്ഷാ നടപടികൾക്കോ ശാരീരികമോ ധാർമികമോ ആയ ഭീഷണിയോ ഉണ്ടാവരുത്. ചികിത്സ
പ്രയാസകരമാകുന്നതായി രോഗിക്കോ രക്ഷിതാവിനോ തോന്നുകയാണെങ്കിൽ കുടുതൽ പരിശോധനകൾക്ക് ആവശ്യപ്പെടാവുന്നതും അല്ലെങ്കിൽ ഡിസ്ചാർജിന് അപേക്ഷ നൽകാവുന്നതുമാണ്. രോഗി സ്വന്തമോ മുറ്റുള്ളവർക്കോ ഉപദ്രവം വരുത്തുമെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടാൽ ഡിസ്ചാർജ് തടയാം. സ്വന്തമായും മറ്റുള്ളവർക്കും ഭീഷണിയാവുന്ന മാനസിക പ്രശ്നമുള്ളവരെ ഡോക്ടർറുടെ അനുമതിയോടെ ചികിത്സസയ്ക്ക് വിധേയമാക്കാവുന്നതാണ്. മൂന്ന് മാസമാണ് ഇങ്ങനെ ചികിത്സിക്കാനുള്ള കാലാവധി. ഇത് പിന്നീട് മൂന്ന് മാസവും കൂടി നീട്ടാൻ കഴിയും. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയാണ് വ്യവസ്ഥ
ചെയ്തിരിക്കുന്നത്. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും 50,000 മുതൽ 200000ഖത്തർ റിയാൽ വരെ പിഴയും ലഭിക്കാം. ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം നിയമം പ്രാബല്യത്തിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP