Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന വേണ്ട; സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ഇന്ത്യയടക്കം പതിമൂന്ന രാജ്യക്കാർക്ക്

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന വേണ്ട; സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ഇന്ത്യയടക്കം പതിമൂന്ന രാജ്യക്കാർക്ക്

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ എയർവേയ്സിന്റെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധന ആവശ്യമില്ലെന്ന് കമ്പനി അധകൃതർ അറിയിച്ചു. ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് പുതിയ മാറ്റം ബാധകമാവുക.

അർമീനിയ, ബംഗ്ലാദേശ്, ബ്രസീൽ, ഇന്ത്യ, ഇറാൻ, ഇറാഖ്, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, ശ്രീലങ്ക, താൻസനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് മുൻകൂർ കോവിഡ് പരിശോധനയും നെഗറ്റിവ് സർട്ടിഫിക്കറ്റും വേണമെന്ന നിബന്ധന കമ്പനി പിൻവലിച്ചിരിക്കുന്നത്. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.

ഖത്തർ എയർവേസിൽ യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമില്ലെങ്കിലും ലക്ഷ്യസ്ഥാനത്തുള്ള അധികൃതരോ ട്രാൻസിറ്റ് രാജ്യമോ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ അവ തുടരുമെന്നും ഖത്തർ എയർവേസ് അറിയിച്ചു. ഇന്ത്യയിൽനിന്ന് മറ്റു വിമാനങ്ങളിൽ ഖത്തറിലേക്ക് വരുന്നവർക്ക് മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നേരത്തേ തന്നെ ആവശ്യമുണ്ടായിരുന്നില്ല. ഖത്തർ എയർവേസ് മാത്രമാണ് ഈ നിബന്ധന വെച്ചിരുന്നത്.മറ്റു വിമാന കമ്പനികൾ കോവിഡ് ടെസ്റ്റ് കൂടാതെ ഖത്തറിലേക്ക് യാത്ര അനുവദിച്ചിരുന്നു. ഇതുമൂലം യാത്രക്കാരിൽ വലിയൊരു വിഭാഗം ഖത്തർ എയർവേസിനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേസ് തീരുമാനം മാറ്റിയതെന്ന് അറിയുന്നു.

പുതിയ തീരുമാനം കേരളത്തിൽനിന്നുൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ, മുൻകൂർ കോവിഡ് ടെസ്റ്റ് നിർബന്ധമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ഖത്തർ എയർവേസിൽ യാത്ര ചെയ്യുന്നവർ സർക്കാർ അംഗീകൃത ലാബുകളിൽനിന്ന് മാത്രമേ ടെസ്റ്റ് നടത്താവൂവെന്നും ഖത്തർ എയർവേസ് അറിയിച്ചു. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്കഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, അപകടസാധ്യത കൂടിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് മടങ്ങുന്ന എല്ലാവരും ഒരാഴ്ച നിർബന്ധമായും ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.

അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ ഇതുവരെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം, ഖത്തറിൽനിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനുശേഷം നാട്ടിൽ പോയി ആറു മാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട. ഇന്ത്യക്കാർക്കടക്കം ഇത് ബാധകമാണ്. ഖത്തറിൽനിന്ന് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞവർക്ക് മാത്രമാണിത്. ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസ്സുവരെയുള്ള കുട്ടികളെ ഹോട്ടൽ ക്വാറന്റീനിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ആറു മാസമാണ് പരിഗണിക്കുക.

യാത്രാ ചട്ടങ്ങൾ സംബന്ധിച്ച് യഥാസമയമുള്ള വിവരങ്ങൾ ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP