Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; പി.കെ മുസ്തഫക്ക് ഹ്യൂമാനിറ്റിറേയൻ അവാർഡ്

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; പി.കെ മുസ്തഫക്ക് ഹ്യൂമാനിറ്റിറേയൻ അവാർഡ്

ദോഹ: ജീവകാരുണ്യപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യ സൗഹാർദ്ധം ഊട്ടിയുറപ്പിക്കുന്നതിനുമായി മീഡിയ പ്ളസ് ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ അവാർഡ് 2019 പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ മുസ്തഫക്ക്. ഖത്തറിലും നാട്ടിലുമായി അദ്ദേഹം നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ വർണ്ണാഭമായ ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. അസീം ടെക്നോളജീസ് ഫൗണ്ടർ & സിഇഒ ഷഫീഖ് കബീർ പൊന്നാടയണിയിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. ഫാദർ സേവേറിയോസ് തോമസ്, സ്റ്റാർ കിച്ചൺ എക്യുപ്മെന്റ്സ് & സ്റ്റാർ എൻ സ്‌റ്റൈൽ ഫിറ്റ്നെസ് മാനേജിങ് ഡയറക്ടർ പി.എം. അബ്ദുൽ സലാം, എംപി ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ ഡോ. എംപി ഷാഫി ഹാജി, ക്വാളിറ്റി അഡ്‌മിനിസ്ട്രേഷൻ കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ഹംസാസ് കെ.എം, വി.സെർവ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജെന്നി ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP