Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കൊവിഡ് രോഗികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും തയ്യാറാക്കി ഹെൽത്ത് സെന്ററുകൾ; ഇനി മുതൽ ടെലിഫോൺ കൺസൾട്ടിങ് സേവനങ്ങളും ലഭ്യം

കൊവിഡ് രോഗികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും തയ്യാറാക്കി ഹെൽത്ത് സെന്ററുകൾ; ഇനി മുതൽ ടെലിഫോൺ കൺസൾട്ടിങ് സേവനങ്ങളും ലഭ്യം

സ്വന്തം ലേഖകൻ

ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലുള്ള എല്ലാ ഹെൽത്ത് സെന്ററുകളിലും കൊവിഡ് രോഗികൾക്കായുള്ള സൗകര്യങ്ങളെല്ലാം തയ്യാറാക്കിയെന്ന് അധികൃതർ. മാത്രമല്ല, ഇനി മുതൽ ടെലിഫോൺ കൺസൾട്ടിങ് സേവനങ്ങളും ലഭ്യമാകും. ഇതിലൂടെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനും തിരക്ക് ഒഴിവാക്കാനും സാധിക്കും. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായാണ് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയത്.

ഹെൽത്തി ചൈൽഡ് ക്ലിനിക്കുകൾ, വാക്‌സിനേഷൻ, അൾട്രാസൗണ്ട് റേഡിയോളജി ക്ലിനിക്കുകൾ, പ്രീ മാരിറ്റൽ എക്‌സാമിനേഷൻ ക്ലിനിക്കുകൾ തുടങ്ങി പ്രധാനപ്പെട്ട സേവനങ്ങളെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. ലഅബൈബ് ഹെൽത്ത് സെന്റർ, എയർപോർട്ട് ഹെൽത്ത് സെന്റർ, അൽഖോർ ഹെൽത്ത് സെന്റർ, റയ്യാൻ സെന്റർ, വെസ്റ്റ്‌ബേ സെന്റർ എന്നിവിടങ്ങളിലെല്ലാം ഈ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ സ്‌പെഷ്യലൈസഡ് കേന്ദ്രങ്ങളിൽ അടിയന്തര കേസുകൾ പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി.

മൈദർ ഹെൽത്ത് സെന്റർ, അബൂബക്കർ ഹെൽത്ത് സെന്റർ, റൗദത് ഖൈൽ സെന്റർ, അൽ ശഹാനിയ, ഗറാഫത് അൽ റയ്യാൻ, അൽ കഅ്ബാൻ, റുവൈസ് എന്നീ ഹെൽത്ത് സെന്ററുകളിൽ അടിയന്തര സേവനം ലഭ്യമാണ്. മൈദർ ഹെൽത്ത് സെന്റർ, റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ, ഗറാഫത് അൽ റയ്യാൻ, ഉംസലാൽ ഹെൽത്ത് സെന്റർ എന്നിവ പൂർണമായും കോവിഡ്19 കേസുകൾക്കായി മാറ്റിയിട്ടുണ്ട്. ഈ സെന്ററുകൾ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ടെലിഫോൺ വഴിയുള്ള വിർച്വൽ കൺസൾട്ടിങ് സേവനം ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 11 വരെ തുടരും.

പി. എച്ച്. സി. സിക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കാൾ സെന്റർ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി 11 വരെ തുടരും. അപ്പോയിന്മെന്റ് എടുക്കാതെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സേവനം തേടുന്നതിനുള്ള സൗകര്യമാണ് കമ്മ്യൂണിറ്റി കോൾസെന്റർ നൽകുന്നത്. ടെലിഫോൺ കൗൺസിലിങ് സേവനത്തിന് പുറമേ, കമ്മ്യൂണിറ്റി കോൾ സെന്റർ, ഡ്രഗ് ഡെലിവറി സർവീസ് അറ്റ് ഹോം, ഇലക്േട്രാണിക് മെഡിക്കൽ സർട്ടിഫിക്കേഷൻ സർവീസ്, വിർച്വൽ ഡയബറ്റിക് ക്ലിനിക്ക് എന്നിവയെല്ലാം കോവിഡ്19 പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രൂപീകരിച്ച സേവനങ്ങളാണെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP