Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്;പള്ളികളിൽ ഇനി സാമൂഹ്യ അകലം പാലിക്കേണ്ടതില്ല; സത്രീകൾക്കും പ്രവേശനം

നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്;പള്ളികളിൽ ഇനി സാമൂഹ്യ അകലം പാലിക്കേണ്ടതില്ല; സത്രീകൾക്കും പ്രവേശനം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മിക്കതും ശനിയാഴ്ച മുതൽ ഒഴിവാക്കും. ഔഖാഫ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ദിനേനയുള്ള നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിലും ഇനി സാമൂഹിക അകലം വേണ്ടി വരില്ല. രണ്ട് വർഷത്തോളമായി അടഞ്ഞു കിടക്കുന്ന സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലം തുറക്കും. നിർദ്ദിഷ്ട പള്ളികളിൽ ടോയ്ലറ്റുകളും വുദു ചെയ്യാനുള്ള സ്ഥലങ്ങളും തുറക്കും.

എല്ലാ പ്രാർത്ഥനകൾക്കും കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. നമസ്‌കാരത്തിന് വരുമ്പോൾ മുസ്വല്ല കൊണ്ടുവരേണ്ടതില്ല. പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്പ് ഗ്രീൻ സ്റ്റാറ്റസ് കാണിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാൽ വെള്ളിയാഴ്ചകളിൽ ജുമുഅക്ക് വരുമ്പോൾ ഇഹ്തിറാസ് കാണിക്കേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും പള്ളിയിൽ പ്രവേശിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്നും ഔഖാഫ് ആവശ്യപ്പെട്ടു.

വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതുസ്വകാര്യ ഇടങ്ങളിലെ ആളുകളുടെ ശേഷിയിലും അനുവദനീയമായ എണ്ണത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കും. അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും മാത്രമായിരിക്കും. എന്നാൽ, വാക്സിൻ പൂർത്തിയാക്കാത്തതോ ഇതുവരെ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജൻ പരിശോധന നടത്തണം. ഇത്തരക്കാർക്ക് ആകെ ശേഷിയുടെ 20 ശതമാനത്തിൽ കവിയാത്ത നിരക്കിലായിരിക്കും പ്രവേശനം. ഇൻഡോറിൽ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂർ മുമ്പാണ് റാപിഡ് പരിശോധന നടത്തേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP