Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും;പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചാലുള്ള തുക10,000 റിയാലാക്കി; മുന്നറിയിപ്പുമായി അധികൃതർ

മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും;പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചാലുള്ള തുക10,000 റിയാലാക്കി; മുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻ

ത്വറിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. നിശ്ചയിച്ചിട്ടുള്ള കണ്ടെയ്നെറിൽ തന്നെ മാലിന്യം നിക്ഷേപിക്കണം. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മുൻസിപാലിറ്റി-പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട വിവിധ ട്വീറ്റുകളിലാണ് ഖത്വറിലെ മാലിന്യ നിയന്ത്രണ നിയമങ്ങളും ശിക്ഷയും വ്യക്തമാക്കിയത്.

റോഡുകളുൾപ്പെടെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് 10,000 റിയാൽ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്.ഇത് സംബന്ധിച്ച പോസ്റ്ററുകൾ മന്ത്രാലയം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. ഉപയോഗിച്ചു കഴിഞ്ഞ മാസ്‌ക്, ഭക്ഷ്യ വസ്തുക്കൾ, മുറിച്ചിട്ട മരച്ചില്ലകൾ, ഉപയോഗം കഴിഞ്ഞ മറ്റു വസ്തുക്കൾ എന്നിവയെല്ലാം വലിച്ചെറിയുന്നത് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.

ഓരോ താമസമേഖലകളിലും അടുത്തടുത്തായി തന്നെ മുനിസിപ്പാലിറ്റിയുടെ മാലിന്യ കണ്ടെയ്‌നറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ടെയ്‌നറുകളിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടത്. ഇത്തരം കണ്ടെയ്‌നറുകൾക്ക് പുറത്തോ സമീപത്തായോ മാലിന്യങ്ങൾ നിക്ഷേപിച്ചുപോകുന്നതും കുറ്റകൃത്യമാണ്. ഭക്ഷ്യ വസ്തുക്കളും, കവറുകളും പാർക്ക്, ബീച്ച്, പൊതു സ്ഥലങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവടങ്ങളിൽ ഉപേക്ഷിച്ചാലും 10,000 റിയാൽ പിഴ ചുമത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിസര ശുചിത്വത്തിന്പ്രധാന്യമേറുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP