Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാത്തതിന് 266 പേർക്കെതിരെ നടപടി; കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 25 പേർക്കെതിരെയും; കോവിഡ് നിയന്ത്രണ നടപടികളിൽ കർശന പരിശോധനയുമായി ഖത്തർ

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാത്തതിന് 266 പേർക്കെതിരെ നടപടി; കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 25 പേർക്കെതിരെയും; കോവിഡ് നിയന്ത്രണ നടപടികളിൽ കർശന പരിശോധനയുമായി ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് പ്രതിരോധ നടപടികൾ കർശനമായി നടപ്പിലാക്കി ഖത്തർ. പാലിക്കാത്തവർക്കെതിരെ നടപടികളും സ്വീകരിക്കുന്നുണ്ട്. മുന്നറിയിപ്പുകൾ നൽകിയിട്ടും പാലിക്കാത്ത 304 പേർക്കെതിരെയാണ് ഇന്നലെ ചൊവ്വാഴ്ച പൊലീസ് നടപടിയെടുത്തത്. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാത്തതിനാണ് 266 പേർക്കെതിരെ നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 25 പേർക്കെതിരെയും നടപടിയുണ്ടായി. സാമൂഹികഅകലം പാലിക്കാത്തതിന് അഞ്ചുപേർക്കെതിരെയും മൊബൈലിൽ ഇഹ്തിറാസ് ആപ് ഇല്ലാത്തതിന് എട്ടുപേർക്കെതിരെയും നടപടിയെടുത്തു. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്.

പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്‌ക് നിർബന്ധമാക്കിയത് മെയ്‌ 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ് ച വരുത്തുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.

രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP