Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ നാഷണൽ ലൈബ്രറി വരെ ഒന്നു പോയി വന്നാലോ? വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിലും പങ്കെടുക്കാം; ഓൺലൈൻ ബുക്കിങ് വഴി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു കിടിലൻ അവസരം ഇതാ...

ഖത്തർ നാഷണൽ ലൈബ്രറി വരെ ഒന്നു പോയി വന്നാലോ? വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിലും പങ്കെടുക്കാം; ഓൺലൈൻ ബുക്കിങ് വഴി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു കിടിലൻ അവസരം ഇതാ...

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഖത്തർ നാഷനൽ ലൈബ്രറി ചുറ്റിക്കാണാൻ അവസരം. പുസ്തക ശേഖരത്തെ അടുത്തറിയാനും, വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ഒപ്പം, കഥ പറച്ചിൽ സെഷനും ഉണ്ടായിരിക്കും. ഇതിനായി സ്‌കൂൾ അധികൃതർക്കാണ് കുട്ടികളെ സഹായിക്കാനാകുക. സ്‌കൂളുകൾക്ക് ലൈബ്രറി വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിങ് ചെയ്യാം.

ഓരോ സ്‌കൂളിനും പ്രതിമാസം പ്രൈമറി അല്ലെങ്കിൽ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു സന്ദർശനമാണു ബുക്ക് ചെയ്യാനാകുക. പ്രൈമറിക്ക് തിങ്കൾ, ബുധൻ, സെക്കൻഡറിക്ക് ഞായർ, ചൊവ്വ ദിവസങ്ങളാണ് അനുവദിക്കുക. പരമാവധി 30 വിദ്യാർത്ഥികൾ. ലഭിക്കുന്ന ലിങ്ക് വഴിയാണു വെർച്വലായി ലൈബ്രറി കാണാനാകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP