Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു; മുൻകൂർ അനുമതി തേടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കുത്തിവയ്പ് എടുക്കാം

ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു; മുൻകൂർ അനുമതി തേടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും കുത്തിവയ്പ് എടുക്കാം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ്‌മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. രാജ്യത്ത് എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ് നൽകുക. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ് സുരക്ഷിതമാണ്. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, എച്ച്.എം.സിയുടെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത 40 സ്വകാര്യ അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മുൻകൂർ അനുമതി തേടണം. പ്രതിരോധ കുത്തിവയ്പിനായി പ്രാഥമിക പരിചരണ കോർപറേഷന്റെ 107 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാണ് അനുമതി തേടേണ്ടത്. മറ്റ് ചികിത്സയ്ക്ക് അനുമതി വാങ്ങി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഒറ്റ സന്ദർശനത്തിൽ തന്നെ പ്രതിരോധ കുത്തിവയ്പും എടുക്കാം.

ശരീര താപനില 40 ഡിഗ്രി സെൽഷ്യസ്, ശരീര വേദന, ചുമ, തലവേദന എന്നിവയെല്ലാമാണ് പകർച്ചപനിയുടെ ലക്ഷണങ്ങൾ. ചിലർക്ക് പകർച്ചപ്പനി ഗുരുതരാവസ്ഥയിലേക്കും മരണത്തിനും ഇടയാക്കുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആറു മാസത്തിന് മുകളിലുള്ള എല്ലാവരും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ഡോ.അൽ ഖാൽ നിർദേശിച്ചു. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ, അർധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി എഴുപതോളം കേന്ദ്രങ്ങളിൽ സൗജന്യ കുത്തിവയ്പ് ലഭിക്കും. 2021 മാർച്ച് വരെയാണ് ക്യാംപെയ്ൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP