Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ വിട്ടൊരു കളി വേണ്ടാ... ഖത്തറിൽ പരിശോധന കർശനം; നിയനം ലംഘിച്ചാൽ സ്ഥാപനം അടച്ചു പൂട്ടുന്നതടക്കം നടപടികളും ഉണ്ടാകും

ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ വിട്ടൊരു കളി വേണ്ടാ... ഖത്തറിൽ പരിശോധന കർശനം; നിയനം ലംഘിച്ചാൽ സ്ഥാപനം അടച്ചു പൂട്ടുന്നതടക്കം നടപടികളും ഉണ്ടാകും

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യ സുരക്ഷാ പരിശോധന കർശനമാക്കി അധികൃതർ. ആരോഗ്യ നിയന്ത്രണ നിയമങ്ങൾ ലംഘിച്ചാൽ ഭക്ഷ്യവസ്തു വിൽപന ശാലകൾ, സംഭരണ കേന്ദ്രങ്ങൾ, അറവുശാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുക. സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. അതിനാൽ തന്നെ, രാജ്യത്തെ ഇത്തരം സ്ഥാപനങ്ങളില്ലാം പരിശോധനകൾ നടന്നു വരികയാണ്.

പ്രതിമാസം രണ്ടായിരത്തിലധികം പരിശോധനകളാണ് ഓരോ നഗരസഭകളും നടത്തുന്നത്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപന, വിലയിൽ തട്ടിപ്പ്, ഉപയോഗയോഗ്യമല്ലാത്ത ഉൽപന്നങ്ങളുടെ വിൽപന, വൃത്തിരഹിതമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യലും സംഭരണവും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭക്ഷ്യ സംഭരണം തുടങ്ങി വ്യത്യസ്ത ലംഘനങ്ങളാണ് അധികൃതർ പിടികൂടുന്നത്.

കഴിഞ്ഞ ദിവസം അൽ ഖോർ-അൽ ദഖീറ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ തൊഴിലാളി താമസ കേന്ദ്രത്തിനുള്ളിലെ അനധികൃത ഭക്ഷ്യ സംഭരണശാല കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. സെപ്റ്റംബറിൽ അൽ റയ്യാനിൽ നടത്തിയ 3,475 പരിശോധനയിൽ 34 ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 2 ഭക്ഷ്യശാലകളാണ് അടച്ചുപൂട്ടിയത്. 29 കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നു. 5 കേസുകൾ കൂടുതൽ നിയമ നടപടികൾക്കായി സുരക്ഷാ ഏജൻസികൾക്ക് കൈമാറി. അറവുശാലകളിൽ നടത്തിയ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത കന്നുകാലി മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP