Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞു; ഓഗസ്റ്റ് മാസം രജിസ്റ്റർ ചെയ്തത് 1,36,774 ഗതാഗത നിയമ ലംഘനങ്ങൾ; ഏറ്റവും കൂടുതൽ ലംഘനം അമിത വേഗതയ്ക്കു തന്നെ

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞു; ഓഗസ്റ്റ് മാസം രജിസ്റ്റർ ചെയ്തത് 1,36,774 ഗതാഗത നിയമ ലംഘനങ്ങൾ; ഏറ്റവും കൂടുതൽ ലംഘനം അമിത വേഗതയ്ക്കു തന്നെ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ഓഗസ്റ്റ് മാസം റിപ്പോർട്ട് ചെയ്ത ഗതാഗത നിയമ ലംഘനങ്ങളുടെ കണക്ക് പുറത്തു വന്നു. ജൂലായ് മാസത്തെ അപേക്ഷിച്ച് കുറവ് കേസുകളാണ് ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തത്. അതായത് 8.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ 1,36,774 ഗതാഗത നിയമ ലംഘനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.

ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ പ്രതിമാസ ബുള്ളറ്റിനിലെ കണക്കുകൾ പ്രകാരമാണിത്. ജൂലൈയിൽ 1,49,077 ആയിരുന്നു ലംഘനങ്ങളുടെ കണക്ക്. ഓഗസ്റ്റിൽ അമിത വേഗമാണ് ഏറ്റവും കൂടുതൽ. 93,367 ലംഘനങ്ങളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചുവപ്പ് സിഗ്‌നൽ മറികടക്കൽ (4,952), മുന്നറിയിപ്പ് സിഗ്‌നൽ അവഗണിക്കൽ (5,611), വാഹന നീക്കങ്ങളിലെ ലംഘനങ്ങൾ (3,659), റോഡിൽ നിർത്തിയിടുമ്പോഴും കാത്തിരിക്കുമ്പോഴുമുള്ള വ്യവസ്ഥകളുടെ ലംഘനം (14,884), മറ്റ് ലംഘനങ്ങൾ (12,727) എന്നിവയാണ് ഏറ്റവും കൂടുതൽ.

12 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. ഗതാഗത കേസുകളുടെ എണ്ണം 404 . ഇവയിൽ 33 എണ്ണം ഗുരുതര കേസുകളും 359 എണ്ണം ഗുരുതരമല്ലാത്തവയുമാണ്. ജൂലൈയിൽ 548 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജൂലൈയെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 26.3 ശതമാനമാണ് കുറവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP