Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.കെ മേനോൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നു: സൈനുൽ ആബിദീൻ

സി.കെ മേനോൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നു: സൈനുൽ ആബിദീൻ

സ്വന്തം ലേഖകൻ

ദോഹ: നിരുപാധികമായ മനുഷ്യസ്നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി.കെ മേനോൻ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണെന്ന് പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് ഡയറക്ടറുമായ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. നാളെ മേനോന്റെ ഒന്നാം ഓർമദിവസമാണെന്നത് അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലെ ആയിരങ്ങൾ ഓർത്തുവെക്കുന്നത് അദ്ദേഹം ഒരു നന്മമരമായിരുന്നുവെന്നതുകൊണ്ടാണ്.

നിറഞ്ഞ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വിസ്മയകരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പത്മശ്രീ അഡ്വ. സി.കെ. മേനോൻ. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയ അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ മനുഷ്യസ്നേഹവും സൗഹൃദവുമായിരുന്നു ഏഴ് പതിറ്റാണ്ടു നീണ്ട ധന്യമായ ആ ജീവിതത്തിന്റെ ബാക്കി പത്രം.

കൊറോണ കാലത്ത് പ്രവാസ ലോകം ഏറ്റവുമധികം ഓർത്തതും അദ്ദേഹത്തെയായിരുന്നു. സാധാരണക്കാർക്ക് ഏത് പ്രതിസന്ധിയിലും താങ്ങും തണലുമായി നിന്നാണ് ജനഹൃദയങ്ങളുടെ സിംഹാസനത്തിൽ അദ്ദേഹം അജയ്യമായ സ്ഥാനം നേടിയതും നിലനിർത്തിയതും.

മതസൗഹാർദ്ധവും മാനവ സ്നേഹവും ഉയർത്തിപ്പിടിച്ച പത്മശ്രീ അഡ്വ. സി.കെ. മേനോന്റെ കനിവിന്റേയും കരുതലിന്റേയും ഗുണഭോക്താക്കളായ പതിനായിരങ്ങളാണ് ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നത്. മരണാനന്തരവും ജനഹൃദയങ്ങളിൽ സജീവമായി നിലനിൽക്കുവാൻ സാധിക്കുകയെന്നത് മഹാഭാഗ്യമാണ്.

മേനോൻ വിടപറഞ്ഞ് ഒരു മാസത്തിനകം ഓർമപുസ്തകം പുറത്തിറങ്ങിയതും പ്രസിദ്ധീകരിച്ച് നാളുകൾക്കുള്ളിൽ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പിറങ്ങിയതുമൊക്കെ മേനോന് ജനഹൃദയങ്ങളിലുള്ള സ്നേഹാദരങ്ങളുടെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. ഓർമ പുസ്തകവുമായി സഹകരിക്കുവാനും ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽവെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടൊപ്പം ചേർന്ന് അതിന്റെ പ്രകാശനം നിർവഹിക്കുവാനും കഴിഞ്ഞത് മഹാഭാഗ്യമായാണ് കരുതുന്നത്.

മേനോന്റെ കുടുംബത്തോടൊപ്പം ഏദ്ദേഹത്തിന്റെ ഒന്നാം ദിവസത്തിൽ പങ്കാളികളാകുന്ന പതിനായിരങ്ങളോടൊപ്പം ചേരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP