Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗന്ദര്യ സംരക്ഷണം പ്രധാനം, പക്ഷേ സുരക്ഷ പരിഗണിക്കണം: ഡോ. ഷീല ഫിലിപ്പോസ്

സൗന്ദര്യ സംരക്ഷണം പ്രധാനം, പക്ഷേ സുരക്ഷ പരിഗണിക്കണം: ഡോ. ഷീല ഫിലിപ്പോസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സൗന്ദര്യ സംരക്ഷണം ഏത് കാലത്തും പ്രധാനമാണെന്നും സുരക്ഷ കണക്കിലെടുത്ത് മാത്രം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് നല്ലതെന്നും പ്രമുഖ ബ്യൂട്ടീഷനും ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അഭിപ്രായപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുമതി ലഭിച്ചത്. എല്ലാ വിധ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചും പ്രതിരോധ നടപടികൾ സ്വീകരിച്ചുമാണ് സ്ഥാപനങ്ങൾ തുറന്നത്. അണുനശീകരണം നടത്തി, അപകടരഹിതമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം മുഴുവൻ ജീവനക്കാരേയും എല്ലാ മാസവും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമാണ് ജോലിക്ക് അനുവദിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് ദോഹ ബ്യൂട്ടി സെന്ററിന്റെ മുഴുവൻ ശാഖകളും മുൻഗണന നൽകുന്നത്.

പാർലറുകളിൽ വരുന്നവരെ ശരീരോഷ്മാവ് പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സർവീസുകൾ നടത്തുന്നത്. ഹാന്റ് ഹൈജീൻ ഉറപ്പുവരുത്തുന്നതോടൊപ്പം സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡിസ്പോസിബിളായ ഉപകരണങ്ങളാണ് സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഗവൺമെന്റ് നിർദേശ പ്രകാരം ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പാർലറുകളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. അതിനാൽ കോവിഡ് ഭീതി കാരണം പാർലറുകളിലേക്ക് വരാതിരിക്കുന്നവർക്ക് ഇപ്പോൾ ധൈര്യത്തിൽ വരികയും ആവശ്യമായ സൗന്ദര്യ സംരക്ഷണ സേവനങ്ങൾ നേടുകയും ചെയ്യുന്നതിന് യാതൊരു ആശങ്കയും വേണ്ടതില്ലെന്ന് അവർ പറഞ്ഞു.

ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലുള്ള സേവനങ്ങളാണ് നൽകുക. ലൈസൻസില്ലാത്ത പല ബ്യൂട്ടീഷന്മാരും ഹോം സർവീസുകൾ നടത്തുന്നതായി കേൾക്കുന്നുണ്ട്. ഇത് ഏറെ അപകട സാധ്യതയുള്ളതാണ്. വീടുവീടാന്തരം കേറിയിറങ്ങുന്ന അവർ കോവിഡ് ടെസ്റ്റോ മറ്റു സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കുന്നു എന്നുറപ്പുവരുത്തുവാൻ സാധ്യതയില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കമമെന്ന് അവർ ആവശ്യപ്പെട്ടു.

മാസങ്ങളായി പാർലറിൽ പോകാത്തവർ പ്രൊഷഫണൽ സ്വഭാവത്തിലുള്ള ഏതെങ്കിലും പാർലർ സന്ദർശിക്കുന്നതും വിദഗ്ധ ബ്യൂട്ടീഷന്റെ മേൽനോട്ടത്തിൽ ആവശ്യമായ സൗന്ദര്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. സ്വന്തമായി എന്തെങ്കിലും സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ബ്യൂട്ടീഷനെ കാണുന്നത് നല്ലതാണ്. പല ചർമങ്ങൾക്കും അനുയോജ്യമായ സംരക്ഷണ രീതികൾ വ്യത്യസ്തമാകും.

ഖത്തറിൽ വളരെ കണിശമായ വ്യവസ്ഥകളോടെയാണ് ബ്യൂട്ടി പാർലറുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ പരിപൂർണസുരക്ഷ ഉറപ്പുവരുത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽ പോകുന്നതിന് യാതൊരു ഭയവും വേണണ്ടതില്ലെന്ന് അവർ പറഞ്ഞു.

അപ്പോയിന്റ്‌മെന്റിനും കൺസൾട്ടേഷനും 55806400,30517775 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP