Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ഇന്നു മുതൽ ഏഴാം തീയതി വരെ ശക്തമായ കാറ്റിന് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം; പൊടിപടലമുയരാൻ സാധ്യത

ഇന്നു മുതൽ ഏഴാം തീയതി വരെ ശക്തമായ കാറ്റിന് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം; പൊടിപടലമുയരാൻ സാധ്യത

സ്വന്തം ലേഖകൻ

ദോഹ: ഇന്നു മുതൽ ഓഗസ്റ്റ് ഏഴു വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗം കാറ്റിനുണ്ടാകുമെന്നും ചിലയിടങ്ങളിൽ 30 നോട്ടിക്കൽ മൈൽ വേഗം പ്രാപിക്കാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റിനെ തുടർന്ന് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിപടലമുയരാൻ സാധ്യതയുണ്ടെന്നും കാഴ്ചാ ദൂരപരിധി രണ്ട് കിലോമീറ്ററിനും താഴെ വരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപനില 37 മുതൽ 48 ഡിഗ്രി സെൽഷ്യസിന് സാധ്യതയുണ്ടെന്നും കുറഞ്ഞ താപനില 27 33 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP