Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മക്കൾക്കൊപ്പം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; കൊറോണയെ പേടിച്ച് മക്കളെ വാഹനത്തിലിരുത്തി പോകരുത്; ഖത്തറിൽ ചൂടു കൂടുമ്പോൾ മറക്കരുതാത്ത പ്രധാന കാര്യമിത്

മക്കൾക്കൊപ്പം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; കൊറോണയെ പേടിച്ച് മക്കളെ വാഹനത്തിലിരുത്തി പോകരുത്; ഖത്തറിൽ ചൂടു കൂടുമ്പോൾ മറക്കരുതാത്ത പ്രധാന കാര്യമിത്

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കുട്ടികളെയും കൂട്ടി പുറത്തു പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇപ്പോൾ പറയുന്നത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ പ്രശ്‌നം ഉള്ളതിനാൽ കുട്ടികളെ പുറത്തിറക്കേണ്ടാ എന്നു കരുതി വാഹനത്തിൽ ഇരുത്തുന്നതും മാതാപിതാക്കൾ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തേക്കു പോകുന്നതും വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ ട്രോമാ സെന്ററിന് കീഴിലെ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാജ്യത്ത് അന്തരീക്ഷ താപനില വർധിക്കുകയാണ്. കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എച്ച്.ഐ.പി.പി ഡയറക്ടർ ഡോ. റാഫേൽ കൺസുൻജി പറഞ്ഞു.

കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകരുത്. കാറുകളിൽ ഒറ്റപ്പെടുന്ന കുട്ടികളിൽ ഉയർന്ന പനി, നിർജലീകരണം, ബോധക്ഷയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിക്കും. ചൂട് കൂടിയ കാലാവസ്ഥ എല്ലാവർക്കും അപകടകരമാണ്. എന്നാൽ, കുട്ടികളുടെ കാര്യത്തിൽ ഇത് കടുപ്പമേറിയതാണ്.

വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കും കാറിലെ താപനില. തണുപ്പുള്ള ദിവസങ്ങളിൽ ഇത് 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. അഞ്ച് മിനിറ്റിനുള്ളിൽ കാറുകളിലെ താപനില ഈ അവസ്ഥയിലെത്തും. കാർ പാർക്ക് ചെയ്തിരിക്കുന്നത് തണലിലാണെങ്കിലും അതിൽ അപകടമുണ്ട്. കുട്ടികളിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ പെട്ടെന്ന് സംഭവിക്കുന്നു. തണലിൽ ഗ്ലാസുകൾ അടച്ചിട്ട സാഹചര്യമാണെങ്കിൽ പോലും അപകടത്തിന് സാധ്യതയേറെയാണ്. സൂര്യാഘാതം മരണത്തിനു വരെ കാരണമാകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP