Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുമാസത്തേക്ക് അൽ ഗറാഫ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗതനിയന്ത്രണം; യാത്രക്കാർ കരുതലെടുക്കേണ്ടത് ഇങ്ങനെ

മൂന്നുമാസത്തേക്ക് അൽ ഗറാഫ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗതനിയന്ത്രണം; യാത്രക്കാർ കരുതലെടുക്കേണ്ടത് ഇങ്ങനെ

സ്വന്തം ലേഖകൻ

ദോഹ: സബാഹ് അൽ അഹ്മദ് ഇടനാഴിയിലെ ഉം ലഖ്ബ ഇന്റർചേഞ്ചിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. മൂന്നുമാസത്തേക്കാണ് അൽ ഗറാഫ ഇന്റർചേഞ്ചിൽ (ഇമിഗ്രേഷൻ ഇന്റർചേഞ്ച്) ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ശമാൽ റോഡിലെ ഫെബ്രുവരി 22 സ്ട്രീറ്റിൽ നിന്നും ലഖ്ത സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന ഭാഗമാണ് അടച്ചിടുന്നത്.

ഫെബ്രുവരി 22 സ്ട്രീറ്റിൽനിന്ന് ഇന്റർചേഞ്ചിലെ യൂ ടേണും ഇതോടൊപ്പം അടച്ചിടുന്നുണ്ട്. ശമാൽ റോഡിൽ ഫെബ്രുവരി 22 സ്ട്രീറ്റിൽനിന്നും ലഖ്ത സ്ട്രീറ്റിലേക്കും ഖലീഫ സ്ട്രീറ്റിലേക്കുമുള്ളവരും യൂ ടേൺ എടുക്കാൻ ഉദ്ദേശിക്കുന്നവരും നേരെ അൽ റയ്യാൻ ഇന്റർചേഞ്ചിലെത്തി യൂ ടേൺ എടുത്ത് കൃത്യസ്ഥാനങ്ങളിലെത്തണം.

ഗതാഗത നിയന്ത്രണം നടപ്പാക്കുന്ന ഭാഗങ്ങളിൽ അശ്ഗാൽ അടയാളങ്ങളും നിർദ്ദേശങ്ങളും സ്ഥാപിക്കുന്നതാണ്. ഡ്രൈവർമാർ വേഗതാ പരിധി പാലിച്ച് സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വാഹനമോടിക്കണമെന്ന് അശ്ഗാൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP