Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് അവസരം; മികച്ച ജോലികൾ കണ്ടെത്തുവാൻ ഖത്തർ ചേംബർ സഹായിക്കും

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് അവസരം; മികച്ച ജോലികൾ കണ്ടെത്തുവാൻ ഖത്തർ ചേംബർ സഹായിക്കും

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് ജോലി കണ്ടെത്തുന്നതിന് സഹായവുമായി ഖത്തർ ചേംബർ. മലയാളികളടക്കം ആയിരക്കണക്കിനു പേർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. ഇതിനായി ഭരണവികസന തൊഴിൽ സാമൂഹ്യ മന്ത്രാലയവുമായി സഹകരിച്ച് ഖത്തർ ചേംബർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

https://www.qatarchamber.com/ എന്ന ഖത്തർ ചേംബറിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിലെ ഹോം പേജിലെ 'റീ എംപ്ലോയ്‌മെന്റ്' എന്ന വിൻഡോവിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത് കമ്പനികൾ ചേർക്കുകയാണ് വേണ്ടത്.

എഞ്ചിനീയർ, വർക്കർ, ഡ്രൈവർ, ഓഫിസ് ക്ലർക്ക്, ഇൻഫർമേഷൻ ടെക്‌നോളജി, സെക്രട്ടറി, അക്കൗണ്ടന്റ്, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്, ക്ലർക്ക് തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. ജീവനക്കാരന്റെ ജോലി പരിചയം, ഖത്തർ ഐ.ഡി നമ്പർ, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ തുടങ്ങിയവയും ചേർക്കാനാവും.

ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP