Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരേ അസുഖത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഖത്തർ; അടുത്തവർഷം പകുതിയോടെ വിദേശികളും സെഹ ഇൻഷുറൻസ് പരിധിയിൽ

ഒരേ അസുഖത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഖത്തർ; അടുത്തവർഷം പകുതിയോടെ വിദേശികളും സെഹ ഇൻഷുറൻസ് പരിധിയിൽ

ദോഹ: ഖത്തറിൽ ഇനി ഒരേ അസുഖത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണണമെങ്കിൽ ഇൻഷുറൻസ് അധികൃതരിൽനിന്നു പ്രത്യേകാനുമതി നേടേണ്ടിവരും. ഒരു രോഗത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണുന്ന പ്രവണത നിയന്ത്രിക്കാൻ നിയമംകൊണ്ടുവരാൻ സെഹ ആരോഗ്യ, ചികിത്സ ഇൻഷുറൻസ് അധികൃതർ തീരുമാനിച്ചതായാണ് റിപ്പോർട്ട്

കൂടാതെ സെഹയുടെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിൽനിന്നു ഹാജരാക്കുന്ന ലാബ്, പരിശോധനാ റിപ്പോർട്ടുകൾ പരിഗണിക്കരുതെന്ന് ഉടൻതന്നെ ക്ലിനിക്കുകളോടും ആശുപത്രികളോടും ആവശ്യപ്പെടും. സെപ്റ്റംബറിനു മുൻപായി ഇക്കാര്യത്തിലും നടപടിയുണ്ടാകും. അടുത്തവർഷം പകുതിയോടെ വിദേശികളെയും സെഹ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. സെഹ സേവനം ലഭിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ദേശീയ ഓൺലൈൻ അക്രെഡിറ്റേഷൻ നടത്താനുള്ള ശ്രമം പൂർത്തിയായി വരികയാണ്.

ഇതു നടപ്പായാൽ ഓരോ രോഗിയുടെയും ബില്ലുകൾ പ്രത്യേകം പഠിക്കാനും വെട്ടിപ്പുകൾ തടയാനും കഴിയും. ഡോക്ടറെ കാണാൻ സമയം നിശ്ചയിച്ചിട്ട് വരാതിരിക്കുന്ന രോഗികൾക്ക് പിഴചുമത്തണമെന്ന് ക്ലിനിക്കുകളും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇൻഷുറൻസ് കമ്പനിക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

നിലവിൽ ഇത്തരക്കാർക്കെതിരെ നടപടിയൊന്നുമെടുക്കുന്നില്ല. വൈകാതെ ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ ആദ്യ അപ്പോയ്‌മെന്റിനു ഹാജരാകാത്തവർക്ക് അറിയിപ്പുനൽകും. അടുത്തതവണയും ഹാജരാകാതിരിക്കുന്നവരുടെ ഇൻഷുറൻസ് പരിരക്ഷ റദ്ദാക്കാനാണ് ആലോചിക്കുന്നതെന്നു ഡോ. ഫാലേ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP