Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഗീതം കർമ്മരംഗത്ത് ഊർജ്ജം പകരും: കെ. മുഹമ്മദ് ഈസ

സംഗീതം കർമ്മരംഗത്ത് ഊർജ്ജം പകരും: കെ. മുഹമ്മദ് ഈസ

സ്വന്തം ലേഖകൻ

ദോഹ: സംഗീതം മാനസിക സംഘർഷം ലഘൂകരിക്കാനും കർമ്മ രംഗത്ത ഊർജ്ജം പകരാനും സഹായകമാകുമെന്ന് പ്രമുഖ സംരംഭകനും കലാസാംസ്‌കാരിക പ്രവർത്തകനുമായ കെ.മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി ഹംസ പാടി ദോഹ വേവ്സ് പുറത്തിറക്കിയ അൽ ഫുർഖാൻ എന്ന സംഗീത ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതം സംഗീതസാന്ദ്രമാക്കുന്നതിലൂടെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും അശ്വാസം ലഭിക്കുകയും നല്ല സൗഹൃദങ്ങളിലൂടെ സംരംഭങ്ങളിൽ വിജയിക്കാൻ കഴിയുകയും ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

താനൊരു പ്രൊഫഷണൽ പാട്ടുകാരനല്ലെന്നും ഹോബിയെന്ന നിലക്ക് ഒഴിവ് സമയങ്ങളിൽ പാടാനും പാട്ടു കേൾക്കാനും സമയം കണ്ടെത്തുക മാത്രമാണ് ചെയ്യാറുള്ളതെന്നും മറുപടി പ്രസംഗത്തിൽ ഡോ. വി. വി. ഹംസ പറഞ്ഞു. നല്ല പാട്ടുകൾ കേൾക്കുമ്പോൾ മനസിന് വല്ലാത്ത അനുഭൂതിയാണ്. പാട്ടുകളും പാട്ടുകാരേയും ഇഷ്ടപ്പെടുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നത് ഈയർഥത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകാശന ചടങ്ങിൽ ഗ്രൂപ്പ് ടെൻ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി എം കരീം, മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഒട്ടോമാക്സ് ട്രേഡിങ് ഡയറക്ടർ ഫൈസൽ റസാഖ്, അൽ സുവൈദ് ഗ്രൂപ്പ് ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, ഹൈ മാക്സ് ഡയറക്ടർ ഇഷ്ഫാക് എന്നിവർ സംസാരിച്ചു.

ഡോ. ഹംസ വി.വി പാടി അഭിനയിച്ച അൽ ഫുർഖാനിലെ ഗാനങ്ങൾ രചിച്ചത് ബാപ്പു വെള്ളിപ്പറമ്പും, റഫീഖ് പോക്കാക്കിയും, സുറുമ ലത്തീഫുമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദോഹ വേവ്സ് ചെയർമാൻ മുഹമ്മദ് ത്വയ്യിബും ദൃശ്യാവിഷ്‌കാരം നിർവ്വഹിച്ചത് ഫിറോസ് എം.കെയും, അസിസ്റ്റന്റ് ക്യാമറമാൻ നിയാസ് അബ്ദുൽ നാസറുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP