Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ ദേശീയ മ്യൂസിയം വീണ്ടും സജീവമാകുന്നു; കാഴ്ചക്കാർക്കായി തുറന്നു നൽകുന്നത് വ്യാഴാഴ്ച മുതൽ; വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് എടുക്കാം; പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ

ഖത്തർ ദേശീയ മ്യൂസിയം വീണ്ടും സജീവമാകുന്നു; കാഴ്ചക്കാർക്കായി തുറന്നു നൽകുന്നത് വ്യാഴാഴ്ച മുതൽ; വെബ്‌സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് എടുക്കാം; പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ

സ്വന്തം ലേഖകൻ

ദോഹ: വ്യാഴാഴ്ച മുതൽ ഖത്തർ ദേശീയ മ്യൂസിയത്തിലെ സ്ഥിര ഗാലറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് പ്രവേശനം. മ്യൂസിയത്തിലെ താൽക്കാലിക ഗാലറിയിൽ അൽ സബാഹ് ശേഖരത്തിൽ നിന്നുള്ള പുരാവസ്തുക്കളുടെ പ്രദർശനത്തിനും വ്യാഴാഴ്ച തുടക്കമാകും. പുരാതന കിഴക്കിന്റെ പ്രതാപം എന്ന തലക്കെട്ടിലുള്ള പ്രദർശനത്തിൽ കുവൈത്തിലെ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് ഹുസ്സ സബാഹ് അൽ സലിം അൽ സബാഹ് എന്നിവരുടെ ശേഖരമാണുള്ളത്.

ബിസിഇ 3 മുതൽ 5-ാം നൂറ്റാണ്ട് വരെയുള്ള അമൂല്യമേറിയ ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, അലങ്കാര സാമഗ്രികൾ എന്നിവയെല്ലാമാണ് പ്രദർശനത്തിലുണ്ടാകുക. 2021 ജനുവരി 3 വരെ പ്രദർശനം കാണാം. കോവിഡ് എത്തിയതോടെ ഒട്ടേറെ വെർച്വൽ പ്രദർശനങ്ങളും മ്യൂസിയത്തിന്റെ കീഴിൽ നടക്കുന്നുണ്ട്. ഒക്ടോബർ 1 മുതൽ മ്യൂസിയം തുറക്കുന്നതോടെ കലാ പ്രേമികൾക്ക് മ്യൂസിയം സന്ദർശിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്.

ശനി മുതൽ വ്യാഴം വരെ രാവിലെ ഒൻപതു മുതൽ രാത്രി ഏഴു വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് ഏഴു വരെയുമാണ് പ്രവർത്തന സമയം. കോവിഡ്-19 പ്രോട്ടോക്കോൾ പ്രകാരമാണ് മ്യൂസിയത്തിന്റെ പ്രവർത്തനം എന്നതിനാൽ ഖത്തർ മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ നിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം. കോവിഡ്-19 അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്തെറാസിൽ പ്രൊഫൈൽ നിറം പച്ചയാണെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP