Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലെ വിദേശ താമസക്കാർക്ക് പുതിയ റസിഡന്റ്‌സ് കാർഡ്; പുതിയ സംവിധാനം 15 മുതൽ; കുട്ടികൾക്കും റസിഡന്റ്‌സ് കാർഡ്

ഖത്തറിലെ വിദേശ താമസക്കാർക്ക് പുതിയ റസിഡന്റ്‌സ് കാർഡ്; പുതിയ സംവിധാനം 15 മുതൽ; കുട്ടികൾക്കും റസിഡന്റ്‌സ് കാർഡ്

ദോഹ: പാസ്‌പോർട്ടിൽ താമസാനുമതി പതിക്കുന്നത് ഒഴിവാക്കി പകരം പുതിയ റെസിഡന്റ്‌സ് കാർഡ് നൽകുന്ന സംവിധാനത്തിന് 15 മുതൽ നടപ്പിലാകും. ഖത്തറിലെ താമസക്കാരന്റെ ഐഡന്റിറ്റി വ്യക്തമാക്കാനും താമസാനുമതി കാണിക്കാനുള്ള ഏകരേഖ ഇനിമുതൽ ഇനി ഈ റസിഡന്റ്‌സ് കാർഡ് ആയിരിക്കും.

പുതിയ ചട്ടം നടപ്പിലാകുന്നതോടെ നിലവിലുള്ള താമസാനുമതി(ആർ.പി)ക്കും ഐ.ഡി. കാർഡിനും പകരം പുതിയ റെസിഡന്റ്‌സ് കാർഡ് ആയിരിക്കും നൽകുക. പുതിയ കാർഡിന് അപേക്ഷിക്കാനുള്ള ഫീസ് നിലവിലുള്ളത് തന്നെയായിരിക്കും. അപേക്ഷകന്റെ ഇഷ്ടാനുസരണം സാധാരണ റെസിഡന്റ്‌സ് കാർഡോ സ്മാർട്ട് റെസിഡൻസ് കാർഡോ തിരഞ്ഞെടുക്കാം. .പുതിയ അപേക്ഷകർക്കും നിലവിലുള്ള താമസക്കാർക്ക് അവരുടെ റെസിഡന്റ്‌സ് പെർമിറ്റ് പുതുക്കുമ്പോഴും നൽകുക വഴി ക്രമേണയായി ഈ സമ്പ്രദായം നടപ്പാക്കും. അപേക്ഷകന്റെ ഇഷ്ടപ്രകാരം ഒന്നോ രണ്ടോ മൂന്നോ വർഷത്തേക്കോ ചില വിഭാഗക്കാർക്ക് അഞ്ചു വർഷത്തേക്കോ കാർഡ് പുതുക്കാം.

ഗവൺമെന്റ്, പബ്ലിക് പ്രൈവറ്റ് കമ്പനി സ്‌പോൺസർഷിപ്പിൽ ഉള്ളവരുടെ താമസാനുമതി പുതുക്കാനുള്ള അപേക്ഷ ഇനി ഓൺലൈൻ (മെട്രാഷ്2, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഇ ഗവൺമെന്റ് വെബ്‌സൈറ്റ് ) വഴി മാത്രമേ സ്വീകരിക്കൂ. കുടുംബ, വ്യക്തി (ശഖ്‌സി) സ്‌പോൺസർഷിപ്പിലുള്ളവരുടെ താമസാനുമതി ഓൺലൈനിലും ആഭ്യന്തരമന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ വഴിയും പുതുക്കാം. ഓൺലൈൻ താമസാനുമതി പുതുക്കുമ്പോൾ പുതിയ റെസിഡന്റ്‌സ് കാർഡ് പോസ്റ്റ് വഴി ലഭ്യമാകും.

ആദ്യമായി കുട്ടികൾക്കും റെസിഡന്റ്‌സ് കാർഡ് നൽകുന്നതാണ് പുതിയ പദ്ധതി. ഇത് അവരുടെ തിരിച്ചറിയൽ കാർഡ് കൂടിയായിരിക്കും ഇത്. മാതാപിതാക്കളുടെ പാസ്‌പോർട്ടിൽ പേര് ചേർക്കപ്പെട്ട കുട്ടികൾ പ്രത്യേക പാസ്‌പോർട്ട് വേണ്ടിവരും. പുതുതായി റെസിഡന്റ്‌സ് കാർഡിന് അപേക്ഷിക്കുമ്പോൾ മാത്രമേ പാസ്‌പോർട്ട് ഹജാരാക്കേണ്ടതുള്ളു. പുതുക്കുന്നതിന് പാസ്‌പോർട്ടോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല.രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്തുനിന്ന് പുറത്തുപോകുമ്പോഴും ഈ കാർഡ് കാണിക്കണം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP