Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഖത്തർ ചുട്ടുപൊള്ളുന്നു; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ നിലവിൽ വരും; നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി

ഖത്തർ ചുട്ടുപൊള്ളുന്നു; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ നിലവിൽ വരും; നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി

ത്തറിൽ വേനൽച്ചൂട് കാരണം തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ നിലവിൽ വരും. വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറിൽ തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവിൽ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം.

നിയമം പാലിക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.പതിനൊന്നേ മുപ്പത് മുതൽ മൂന്ന് മണി വരെയുള്ള മൂന്നര മണിക്കൂർ നിർബന്ധിത വിശ്രമവേളയാണ്. ഖത്തറിൽ ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിർമ്മാണ തൊഴിലാളികൾക്കും മറ്റ് പുറം ജോലികളിലേർപ്പെടുന്നവർക്കും നിയമം ആശ്വാസകരമാണ്.

നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ന് മുതൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ കർശന പരിശോധനയുണ്ടാകും.

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ആദ്യ ഘട്ടത്തിൽ പിഴ ശിക്ഷ ലഭിക്കും. ലംഘനം ആവർത്തിച്ചാൽ കമ്പനി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP