Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡെലിവറി ചാർജ്ജായി 30 റിയാൽ നൽകിയാൽ മതി; ആവശ്യമുള്ള മരുന്നുകൾ വീട്ടിലെത്തും; മെഡിസിനുമായി ബന്ധപ്പെട്ട ഹോം ഡെലിവറി സംവിധാനം തുടരുമെന്ന് ഖത്തർ

ഡെലിവറി ചാർജ്ജായി 30 റിയാൽ നൽകിയാൽ മതി; ആവശ്യമുള്ള മരുന്നുകൾ വീട്ടിലെത്തും; മെഡിസിനുമായി ബന്ധപ്പെട്ട ഹോം ഡെലിവറി സംവിധാനം തുടരുമെന്ന് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: മരുന്നുകളുടെയും മെഡിക്കൽ രേഖകളുടെയും ഹോം ഡെലിവറി സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ പോസ്റ്റ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ സംവിധാനം നടപ്പാക്കിയത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഔദ്യോഗിക രേഖകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയാണ് അവരവരുടെ താമസസ്ഥലങ്ങളിൽ ഇതുവഴി എത്തിക്കുന്നത്.

അതേസമയം, ഇന്ന് മുതലുള്ള പുതിയ ഡെലിവറി സേവനങ്ങൾക്ക് ഡെലിവറി ചാർജായി 30 റിയാൽ ഈടാക്കും. മരുന്നിന്റെയും മറ്റു മെഡിക്കൽ വസ്തുക്കളുടെയും നിരക്കിന് പുറമെയാണിത്. മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ട്, ജനന സർട്ടിഫിക്കറ്റുകൾ, പോഷകസംബന്ധമായ മെഡിക്കൽ ഉൽപന്നങ്ങൾ, മെഡിക്കൽ ലൈസൻസിങ് രേഖകൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളുടെയും രോഗികളുടെയും ആവശ്യപ്രകാരം വീടുകളിൽ സുരക്ഷിതമായി ഈ പദ്ധതിയിലൂടെ എത്തിക്കും.

അതേസമയം, കാലാവധിയുള്ള ഹെൽത്ത് കാർഡുള്ളവർക്ക് മാത്രമായിരിക്കും ഹോം ഡെലിവറി സേവനം ലഭ്യമാകുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ മുതലാണ് രോഗികൾക്കാവശ്യമായ മരുന്നുകളും മറ്റും വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനത്തിന് മെഡിക്കൽ അഥോറിറ്റികളും ഖത്തർ പോസ്റ്റും തുടക്കമിട്ടത്. കോവിഡ്-19 സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

പൂർണമായും സൗജന്യ നിരക്കിലായിരുന്നു ഇതുവരെ ഡെലിവറി സേവനം. എന്നാൽ, പുതിയ അപേക്ഷകളിൽ ഇന്നുമുതൽ 30 റിയാൽ ഡെലിവറി ചാർജ് നൽകേണ്ടിവരും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് മുഖേനയുള്ള പണമിടപാടുകൾ മാത്രമേ അനുവദിക്കൂ. കറൻസി വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP