Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ജീവനക്കാരുടെ വിവാഹം ഓൺ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്

ജീവനക്കാരുടെ വിവാഹം ഓൺ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കൊറോണ കാരണം യാത്ര പ്രയാസമായതിനാൽ ജീവനക്കാരുടെ വിവാഹം ഓൺ ലൈനിൽ ആഘോഷിച്ച് അൽ സുവൈദ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്ളോബൽ മാക്സിലെ രണ്ട് ജീവനക്കാരുടെ വിവാഹമാണ് കൊറോണ പശ്ചാത്തലത്തിൽ വേറിട്ട രീതിയിൽ നടന്നത്.

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്കടുത്ത് കിനാലൂരിൽ താമസിക്കുന്ന അജ്മൽ ഗ്ളോബൽ മാക്സിലെ ഐ.ടി. മാനേജറാണ്. നാട്ടിലും ഖത്തറിലുമൊക്കെ ക്വാറന്റൈൻ ഫോർമാലിറ്റികളുള്ളതിനാൽ ദോഹയിൽ കമ്പനി മാനേജ്മെന്റിനോടൊപ്പം ചേർന്നാണ് ബാലുശ്ശേരിയിലെ തന്നെ റഫീഖ് ചീക്കിലോഡിന്റെ മകൾ ഫഹ്മിദയെ അജ്മൽ സ്വന്തമാക്കിയത്.

ഗ്ളോബൽ മാക്സിലെ തന്നെ സെയിൽസ് മേനായ ആശിർ ഉള്ളിയേരിയിലെ ഫിദയെ ജീവിത സഖിയാക്കിയതും ദോഹയിലിരുന്ന് തന്നെ .

ഇരുവരും പിതാക്കന്മാർക്ക് വക്കാലത്ത് നൽകി ഓൺ ലൈനിൽ നിക്കാഹ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

വേറിട്ട ഈ നിക്കാഹ് ആഘോഷമാക്കിയാണ് അൽ സുവൈദ് ഗ്രൂപ്പ് മാനേജ്മെന്റ് തങ്ങളുടെ ജീവനക്കാരുടെ സന്തോഷത്തിൽ പങ്കുചേർന്നത്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസയുടെ കല്യാണപാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.

ഗ്രൂപ്പ് ജനറൽ മാനേജർ നിയാസ് അബ്ദുന്നാസിർ, ഗ്ളോബൽ മാക്സ് മാനേജർ അബ്ദുൽ റസാഖ്, ഡയറക്ടർ ഫൈസൽ റസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വിവാഹാശംസകളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കമ്പനി മാനേജ്മെന്റ് ആഘോഷം സാർഥകമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP