Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാക് ഹ്യുമാനിറ്റേറിയൻ അവാർഡ് പ്രഖ്യാപിച്ചു

മാക് ഹ്യുമാനിറ്റേറിയൻ അവാർഡ് പ്രഖ്യാപിച്ചു

പ്രഥമ മാക് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ സ്തുത്യർഹമായ സംഭാവനകൾ നൽകുന്ന കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾക്കാണ് ഈ അവാർഡ് നൽകുക. അബ്ദുല്ല ഉള്ളാടത്, ടി എ ജെ ഷൗക്കത്ത് അലി, സിദ്ധീഖ് പുറായിൽ, കെ വി അബ്ദുലത്തീഫ്, കബീർ സിടി എന്നിവർക്കാണ് ഈ വർഷത്തെ മാക് ഹ്യുമാനിറ്റേറിയൻ അവാർഡ് ലഭിച്ചത്. അവാർഡ് ജേതാക്കൾക്ക് മാക് പ്രസിഡന്റ് അഡ്വ. ഇക്‌ബാൽ, ജനറൽ സെക്രെട്ടറി സഫീർ, വൈസ് പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ എന്നിവർ പൊന്നാട അണിയിച്ചു. ഖാലിദ് ഫക്രൂ, മൻസൂർ അൽ ഷാർ എന്നിവരാണ് അവാർഡുകൾ നൽകിയത്. മാക് ഖത്തർ പട്രോൺ കെ സി അബ്ദുലത്തീഫ് ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. മാക് ഭാരവാഹികളായ അബ്ദുൽ ഗഫൂർ (ട്രെഷറർ) യാസിർ കെ സി (വൈസ് പ്രസിഡന്റ്), പുതിയൊട്ടിൽ അസീസ് (സെക്രെട്ടറി), അബ്ദുറഹീം വേങ്ങേരി (സെക്രെട്ടറി), റഹീം ഓമശ്ശേരി, മർസൂഖ്, റസാഖ് കാരാട്ട്, ഹെൽമി, ഇല്യാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. 10 വർഷം മുന്നേ കാമുകിൽ നിന്ന് വീണ് അരക്ക് താഴെ തളർന്നു കിടക്കുന്ന അമ്പായത്തോട് നിവാസി ജഗദീഷിനുള്ള വീട് നിർമ്മാണം മാക് ഖത്തർ ഏറ്റെടുക്കുന്നതായി ചടങ്ങിൽ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP