Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഖത്തർ; ജൂലായ് ഒന്നു മുതൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരരുത്; ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഖത്തർ; ജൂലായ് ഒന്നു മുതൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരരുത്; ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി

സ്വന്തം ലേഖകൻ

ത്തറിൽ ജൂലായ് ഒന്നു മുതൽ അഞ്ചു പേരിൽ കൂടുതൽ പേർ ഒത്തുചേരാൻ പാടില്ലെന്ന് നിർദ്ദേശം. പൊതു, സ്വകാര്യ ഇടങ്ങളിൽ ഇതിൽ കൂടുതൽ പേർ ഒത്തുചേർന്നാൽ കർശന നടപടി സ്വീകരിക്കുവാനാണ് നിർദ്ദേശം. കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് ജൂലായ് ഒന്നു മുതൽ തുടക്കമാകുന്നതോടെയാണ് പുതിയ നിർദ്ദേശം.

നിലവിലെ ഒന്നാം ഘട്ടത്തിൽ പൊതു ഇടങ്ങളിൽ പരമാവധി 10 പേർക്ക് വരെ ഒത്തുകൂടാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇളവു നൽകിയതോടെ വ്യാപകമായി കുടുംബ സന്ദർശനങ്ങളും ഒത്തുകൂടലുകളും വർധിക്കുകയും സ്വദേശികൾക്കിടയിലും പ്രൊഫഷനലുകളായ പ്രവാസികൾക്കിടയിലും രോഗബാധിതർ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒത്തുകൂടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ജൂലായ് ഒന്നു മുതൽ പ്രവേശന വ്യവസ്ഥകളോടെ കൂടുതൽ പള്ളികൾ തുറക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് കൂടി ഓഫിസിലെത്തി ജോലി ചെയ്യാം. കുടുംബങ്ങൾക്ക് ബോട്ടുകളും നൗകകളും വാടകക്ക് എടുത്ത് സവാരി നടത്താം. എന്നാൽ പരമാവധി 10 പേർ മാത്രമേ പാടുള്ളൂ. രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും കോർണിഷും തുറക്കും. എല്ലാ പ്രായക്കാർക്കും പ്രവേശനമുണ്ട്. കുട്ടികളുടെ കളിസ്ഥലം തുറക്കില്ല.

രാജ്യത്തെ മുഴുവൻ ജനങ്ങളും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്തെറാസിൽ ആരോഗ്യ നില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ എല്ലായിടങ്ങളിലും പ്രവേശനമുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP