Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ അനധികൃത പണപ്പിരിവിന് നിരോധനം; പ്രവാസി സംഘടനകൾ നടത്തുന്ന പണപ്പിരിവും നിയമത്തിന്റെ പരിധിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ഖത്തറിൽ അനധികൃത പണപ്പിരിവിന് നിരോധനം; പ്രവാസി സംഘടനകൾ നടത്തുന്ന പണപ്പിരിവും നിയമത്തിന്റെ പരിധിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ഖത്തറിൽ അനധികൃത പണപ്പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം പ്രവാസി സംഘടനകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. നിയമം സംബന്ധിച്ചുള്ള ബോധവൽക്കരണത്തിനായി ഇന്ത്യൻ എംബസി വിളിച്ചു ചേർത്ത ഇന്ത്യൻ പ്രവാസി സംഘടനകളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പണപ്പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

പ്രവാസി സംഘടനകൾ വ്യക്തികളിൽ നിന്നും സ്വീകരിക്കുന്ന സ്‌പോൺസർഷിപ്പ് അടക്കമുള്ള ഫണ്ടുകളും പണപ്പിരിവുകളും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണം പിരിക്കുന്നതു മാത്രമല്ല, സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ വേണ്ടി സഹായം അഭ്യർത്ഥിക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരും.

പ്രവാസികൾ കൂടുതലുള്ള ഖത്തറിൽ നിരവധി അംഗീകാരം ഇല്ലാത്തതും ഉള്ളതുമായി ഇരുന്നൂറിലധികം ഇന്ത്യൻ പ്രവാസി സംഘടനകളാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നിയന്ത്രണം പ്രവാസികൾക്ക് തന്നെയാകും തിരിച്ചടിയാവുക. ഖത്തറിൽ പ്രവർത്തിക്കുന്ന ഏതാണ്ട് 100ൽ താഴെ സംഘടനകൾക്ക് മാത്രമെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ പ്രവാസി സംഘടനകളുടെ കൽച്ചറൽ അഫിലിയേഷൻ ലഭിച്ചിട്ടുള്ളൂ. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിസി ഉൾപ്പെടെ മുഴുവൻ സംഘടനകളും ഈ നിയമത്തിന് കീഴിൽ വരും.

ഖത്തറിൽ അനധികൃത പണപ്പിരിവുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP