Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം നാളെ വരെ; ചൂടുമൂലമുള്ള അസുഖങ്ങളിൽ വലഞ്ഞ് തൊഴിലാളികൾ

തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം നാളെ വരെ; ചൂടുമൂലമുള്ള അസുഖങ്ങളിൽ വലഞ്ഞ് തൊഴിലാളികൾ

തൊഴിലാളികൾക്ക് ചൂട്കാലത്ത് അനുവദിച്ചിരുന്ന ഉച്ചവിശ്രമം നാളെ അവസാനിക്കും. ജൂൺ 15-നാണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിൽ വന്നത്. ഉച്ചവിശ്രമമുള്ളതിനാൽ ഇന്നും നാളെയും കൂടി തൊഴിലാളികൾക്ക് രാവിലെ 11.30ന് ജോലി അവസാനിപ്പിക്കാം.

എന്നാൽ വിശ്രമ സമയം അവസാനിക്കുമ്പോഴും തൊഴിലാളികൾ ചൂട്മൂലമുള്ള അസുഖങ്ങളാൽ വലയുകയാണെന്ന് റിപ്പോർട്ട്. അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ ചൂടുമൂലമുള്ള അസുഖങ്ങൾ പെരുകുന്നതായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോക്ടർമാർ പറയുന്നു. കഴിഞ്ഞയാഴ്ച ഹമദ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചൂടുമൂലമുള്ള അസുഖങ്ങളും അസ്വസ്ഥതകളുമായി ചികിത്സ തേടിയെത്തിയത് 280 പേരാണ്.

സൂര്യാഘാതം മൂലം തലകറങ്ങിവീണും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളുമായി എത്തിയവരിൽ ഏറെയും യുവാക്കളാണെന്ന് അത്യാഹിതവിഭാഗം ചെയർമാൻ പീറ്റർ കാമറൺ പറഞ്ഞു.കഴിഞ്ഞ മാസത്തേക്കാൾ ഓഗസ്റ്റിൽ ചൂടുമൂലം ചികിത്സതേടിയെത്തിയവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ജൂണിൽ ചികിത്സതേടിയത് 118 പേരായിരുന്നു. ജൂലൈയിൽ ഇത് 77 ആയിക്കുറഞ്ഞു.

ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ചികിത്സതേടിയത് നാലിരട്ടിപ്പേരാണ്. അതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു.

പണിയെടുക്കുന്നവർ ഇടയ്ക്കിടെ തണലിടത്തേക്കു മാറി വിശ്രമിക്കണം.സഹ പ്രവർത്തകർക്ക് എന്തെങ്കിലും അസ്വസ്ഥതകളുണ്ടോ എന്ന് ഒപ്പമുള്ളവർ ശ്രദ്ധിക്കണം. അസ്വാസ്ഥ്യങ്ങൾ ദൃശ്യമായാൽ ഉടൻ തണുത്തവെള്ളം കുടിക്കാൻ നൽകുകയും തണുത്ത സ്ഥലത്തേക്ക് മാറ്റുകയുംവേണം. എന്നിട്ടും അസ്വസ്ഥതകൾ തുടർന്നാൽ ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഉച്ചവിശ്രമ സമയം നാളെ അവസാനിക്കാനിരിക്കേയാണ് ഹമദിൽ നിന്നുള്ള മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP