Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെ മാത്രമല്ല, ഇതു പകർച്ചപ്പനികളെയും പേടിക്കേണ്ട കാലം; പ്രതിരോധ കുത്തിവെപ്പുകൾക്കായി ആശുപത്രികൾ തുറന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

കോവിഡിനെ മാത്രമല്ല, ഇതു പകർച്ചപ്പനികളെയും പേടിക്കേണ്ട കാലം; പ്രതിരോധ കുത്തിവെപ്പുകൾക്കായി ആശുപത്രികൾ തുറന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ദോഹ: ഈ വർഷത്തെ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് എടുക്കുവാൻ സാധിക്കുന്ന രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആകെ 46 സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമാണ് സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുവാൻ കഴിയുക. ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി), ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് 2022 - 2021 വർഷത്തെ ദേശീയ ഇൻഫ്‌ളുവൻസ വാക്‌സിനേഷൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള വാക്‌സിൻ ആണ് പകർച്ചപ്പനി കുത്തിവെപ്പിനായി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ പോലെത്തന്നെ അബ്ബോട്ട്, സനോഫി എന്നീ പ്രമുഖ കമ്പനികളിൽനിന്നാണ് ഖത്തർ വാക്‌സിൻ ഇറക്കുമതി ചെയ്തിരിക്കുന്നത്. ആറുമാസം മുതൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സുരക്ഷിതമാണ്. സ്വകാര്യ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹമദിന്റെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വാക്‌സിൻ സൗജന്യമായി സ്വീകരിക്കാം.

കോവിഡ് കാലമായതിനാൽ ഇത്തവണത്തെ തണുപ്പുകാലത്ത് ഫ്‌ളൂ വൈറസ് പകരുന്ന രീതി വ്യത്യസ്തമായിരിക്കും. അതിനാൽ, എല്ലാവരും പകർച്ചപ്പനി കുത്തിവെപ്പെടുക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് അധികൃതർ അറിയിച്ചു.

കുത്തിവെപ്പ് എടുക്കാൻ കഴിയുന്ന സ്വകാര്യ ആശുപത്രികൾ:

1. അൽ അബീർ മെഡിക്കൽ സെന്റർ, 2. അൽ അഹ്‌ലി ആശുപത്രി, 3. അൽഇമാദി ആശുപത്രി, 4. അൽ ഇസ്‌റാ പോളി ക്ലിനിക്, 5. ഡോ. മാഹിർ അബ്ബാസ് ക്ലിനിക്, 6. അൽഇത്തിഹാദ് പോളിക്ലിനിക്, 7. അൽഹയാത്ത് മെഡിക്കൽ സെന്റർ, 8. അൽ ജമീൽ മെഡിക്കൽ സെന്റർ, 9. അൽ കയ്യാലി മെഡിക്കൽ സെന്റർ, 10. അൽ മലകിയ ക്ലിനിക്‌സ്, 11. അൽ മമൂൻ പീഡിയാട്രിക് സ്‌പെഷാലിറ്റി സെന്റർ, 12. അൽ ഖാസി മെഡിക്കൽ സെന്റർ, 13. അൽ സഫ മെഡിക്കൽ പോളി ക്ലിനിക് 14. അൽ ഷഫ്‌ളാഹ് സെന്റർ, 15. അൽശിഫ പോളിക്ലിനിക്, 16. അൽതായ് മെഡിക്കൽ സെന്റർ, 17. അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്‌സ്, 18. അപ്പോളോ ക്ലിനിക് ഖത്തർ, 19. അസ്‌പെറ്റാർ ഹോസ്പിറ്റൽ/ ഖത്തർ ഓർതോ പീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ, 20. ആസ്റ്റർ മെഡിക്കൽ സെന്റർ (മുൻതസ), 21. ആസ്റ്റർ മെഡിക്കൽ സെന്റർ (അൽ ഹിലാൽ), 22. ആസ്റ്റർ മെഡിക്കൽ സെന്റർ (ഇൻഡസ്ട്രിയൽ), 23. ആസ്റ്റർ ഹോസ്പിറ്റൽ ഡോ. മൂപ്പൻസ് 24. അറ്റ്‌ലസ് മെഡിക്കൽ സെന്റർ, 25. അലീവിയ മെഡിക്കൽ സെന്റർ, 26. ദോഹ ക്ലിനിക് ഹോസ്പിറ്റൽ 27. ഡോ. അയാദ് അൽഷകർഷി മെഡിക്കൽ സെന്റർ, 28. ഡോ. ബചർ എച്ച് ബചർ, 29. ഫാമിലി മെഡിക്കൽ ക്ലിനിക്‌സ് 30. ഫെറ്റോ മെറ്റേണൽ മെഡിക്കൽ സെന്റർ, 31. ഫ്യൂച്ചർ മെഡിക്കൽ സെന്റർ, 32. ഇമാറ ഹെൽത്ത് കെയർ 33. കിംസ് ഖത്തർ മെഡിക്കൽ സെന്റർ, 34. മുവാസലാത്ത് (കർവ), 35. മെഡിക്കൽ സെന്റർ, 36. ഖത്തർ എയർവേസ് ക്ലിനിക്, 37. ക്വീൻ ഹോസ്പിറ്റൽ, 38. റെയ്ഹാൻ മെഡിക്കൽ കോംപ്ലക്‌സ് , 39. എസ്.എ.സി പോളിക്ലിനിക് MOQ, 40. സിറിയൻ അമേരിക്കൻ മെഡിക്കൽ സെന്റർ, 41. തവാദി മെഡിക്കൽ സെന്റർ, 42. ദി ഇന്റർനാഷനൽ മെഡിക്കൽ സെന്റർ, 43. തുർക്കിഷ് ഹോസ്പിറ്റൽ, 44. വാല്യു മെഡിക്കൽ സെൻർ, 45. വെസ്റ്റ് ബേ മെഡിക്കൽ സെന്റർ 46. എലൈറ്റ് മെഡിക്കൽ സെന്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP