Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം. എസ്. ബുഖാരി അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഇന്ത്യൻ വ്യവസായി

എം. എസ്. ബുഖാരി അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഇന്ത്യൻ വ്യവസായി

സ്വന്തം ലേഖകൻ

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി എം.എസ്. ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.

ഭോപാൽ സ്വദേശിയായ അദ്ദേഹം 1963 ലാണ് ജനിച്ചത്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമെടുത്ത ശേഷം മുബൈയിലാണ് അദ്ദേഹം തന്റെ കരിയർ തുടങ്ങിയത്. 1987 ൽ മനസ്സില്ലാമനസ്സോടെയാണ് ഖത്തറിലെത്തിയതെങ്കിലും കുറഞ്ഞ കാലം കൊണ്ട് സ്വദേശികളുമായും വിദേശികളുമായും ഊഷ്മള ബന്ധം സ്ഥാപിക്കുകയും വിശാലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. സാറ്റ്കോ ഇന്റർനാഷണൽ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയും മാനേജിങ് ഡയറക്ടറുമായിരുന്നു.

തിരക്ക് പിടിച്ച ബിസിനസ,് ജീവിതത്തിനിടയിൽ സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയത്. ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ സ്ഥാപക നേതാക്കളിൽപ്പെട്ട അദ്ദേഹം സെന്റർ രക്ഷാധികാരിയായിരുന്നു.

ബിർള പബ്ലിക് സ്‌ക്കൂൾ ലൈഫ് മെമ്പർ, ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ ഫൗണ്ടർ മെമ്പർ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.ഉറുദു ഭാഷയോട് വിശിഷ്യ മുശായറകളോട് അദ്ദേഹത്തിന് വലിയ താൽപര്യമായിരുന്നു. ഉറുദു ഭാഷ പ്രോൽസാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളാണ് അദ്ദേഹം സംഘടിപ്പിച്ചത്.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട അദ്ദേഹം ജീവകാരുണ്യ രംഗത്തും സേവന മേഖലയിലും വേറിട്ട മാതൃകയാണ് കാഴ്ചവെച്ചത്. വിവിധ ഭാഷക്കാരും ദേശക്കാരുമായുമൊക്കെ നല്ല ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരുമായും ഊഷ്മള ബന്ധം നിലനിർത്തിയ അദ്ദേഹത്തിന്റെ സൗഹൃദ വലയം വളരെ വിശാലമായിരുന്നു. എം.എസ്. ബുഖാരിയുടെ വേർപാടോടെ മനുഷ്യസ്നേഹിയായ ഒരു കമ്മ്യൂണിറ്റി ലീഡറെയാണ് ഇന്ത്യൻ സമൂഹത്തിന് നഷ്ടമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP