Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ: താജ് ആലുവയുടെ പിതാവ് നാട്ടിൽ നിര്യാതനായി

ഡോ: താജ് ആലുവയുടെ പിതാവ് നാട്ടിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ദോഹ: കൾച്ചറൽ ഫോറം ഖത്തർ പ്രസിഡന്റും പ്രമുഖ കോളമിസ്റ്റും വാഗ്മിയുമായ ഡോ : താജ് ആലുവയുടെ പിതാവ് വലിയ പറമ്പിൽ അലിയാർ (83 ) നാട്ടിൽ നിര്യാതനായി. എറണാകുളം ജില്ലയിലെ തായിക്കാട്ടുകര സ്വദേശിയാണ് . ഭാര്യ സുഹറ മറ്റു മക്കൾ ഷാഹിന,ഷംസുദ്ദീൻ, ഫൈസൽ, റസീന. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നടന്നു.

നിര്യാണത്തിൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .മക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയ വാത്സല്യ നിധിയായ ഒരു പിതാവിനെയാണ് ഡോ : താജിനും കുടുംബത്തിനും നഷ്ടപ്പെട്ടത് എന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്ടുമാരായ ശശിധരപ്പണിക്കർ, തോമസ് സക്കറിയ, ആബിദ സുബൈർ, സുഹൈൽ ശാന്തപുരം , റഷീദ് അഹ്മദ്, മുനീഷ്, മുഹമ്മദ് റാഫി, മജീദലി എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP