Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഖത്തറിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു; രോഗം സ്ഥിരീകരിച്ചത് 230 പേർക്ക്; രോഗ ബാധിതരിൽ 16 പേർ വിദേശത്തു നിന്നും എത്തിയവർ

ഖത്തറിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു; രോഗം സ്ഥിരീകരിച്ചത് 230 പേർക്ക്; രോഗ ബാധിതരിൽ 16 പേർ വിദേശത്തു നിന്നും എത്തിയവർ

സ്വന്തം ലേഖകൻ

ഖത്തറിൽ കോവിഡ്-19 ബാധിച്ച് ഒരു മരണം കൂടി. 74 വയസുകാരനാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 210 ആയി. 230 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 16 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ.

214 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,20,303 എത്തി. അതേസമയം 2,863 പേരാണ് നിലവിൽ കോവിഡ്-19 പോസിറ്റീവ്. 60 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 427 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

5,020 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 7,24,077 ആയി ഉയർന്നു. 1,23,376 പേർക്കാണ് ഇതുവരെ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP